Wednesday, February 25, 2015

Quentin Tarantino : Chapter 2 – Pulp Fiction – part 3


നൃത്തമത്സരത്തില്‍ ജയിച്ച ശേഷം മിയായും വിന്‍സന്റും വീട്ടിലേയ്ക്ക് പോകുന്നു. ഇരുവരും മയക്കുമരുന്നിന്റെ പിടിയിലാണുള്ളത്. അപ്പോള്‍ മിയാ മദ്യപിക്കാമെന്ന് പറയുന്നു. വിന്‍സന്റ് ബാത്ത് റൂമിലേയ്ക്ക് പോകുമ്പോള്‍ മിയാ പ്ലേയറില്‍ ഒരു പാട്ട് ഇടുന്നു. അതാണ് ’Girl.. You will be a woman soon’ . ഈ പാട്ടിന്റെ ഒറിജിനല്‍ Neil Diamond 1967 ഇല്‍ പാടിയതാണ്. അതിനെ ഒരു കവര്‍ വേര്‍ഷന്‍ ആയി Urge Overkill 1992l ചെയ്തിരുന്നു. കവര്‍ വേര്‍ഷന്‍ എന്നാല്‍, ഒരാള്‍ പാടിയിട്ടുള്ള പാട്ടിനെ വീണ്ടും സംഗീതം നല്‍കി കൊണ്ടുവരുന്നതാണ്. നീല്‍ ഡയമണ്ടിനെ സംഗീതാസ്വാദകര്‍ക്ക് മറക്കാന്‍ പറ്റില്ല. വളരെ പ്രശസ്തനാണ്. എന്നാലും, ഇപ്പോള്‍ ആ പാട്ടിനെപ്പറ്റി പറഞ്ഞാല്‍ പലര്‍ക്കും അര്‍ജ് ഓവെര്‍ കില്ല് ആണ് ഓര്‍മ്മ വരുന്നുണ്ടാകുക. ഈ പാട്ട് മിക്കവര്‍ക്കും ഓര്‍മ്മയുണ്ടാകുമെന്നത് കൊണ്ടാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യം ആ രംഗത്തിനായുള്ള പാട്ട് തിരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ടരന്റിനോയുടെ മനസ്സില്‍ ഈ പാട്ട് ഇല്ലായിരുന്നു. വേറെ പല പാട്ടുകള്‍ കേട്ട് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തോന്നിയതാണ് ഈ പാട്ടിനെപ്പറ്റി. ‘നീല്‍ ഡയമണ്ടിന്റെ ഒറിജിനലിനേക്കാളും നന്നായി സംഗീതം ചെയ്യപ്പെട്ടിട്ടുള്ള പാട്ട്’ എന്ന് ടരന്റിനോ പറയുന്നു.

ഈ പാട്ടിനൊപ്പം മിയാ നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അകത്ത് വിന്‍സന്റ്, നേരേ അവിടെ നിന്ന് വീട്ടിലേയ്ക്ക് പോകുന്നതാണ് നല്ലതെന്ന് തന്നത്താന്‍ പറയുന്നു. മിയയുമായി എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ വിന്‍സന്റിന്റ്റെ കഥ കഴിയും. അയാളുടെ ബോസ് മാര്‍സലസ് വാലസ് അയാളെ തുണ്ടം തുണ്ടമാക്കും. അപ്പോഴാണ് വിന്‍സന്റ് റസ്റ്റോറന്റിലേയ്ക്ക് പോകുന്നതിന് മുമ്പ് വാങ്ങിയിരുന്ന ഹെറോയിന്‍ യാദൃശ്ചികമായി മിയയുടെ കൈയ്യില്‍ കിട്ടുന്നത്. അത് കൊക്കേയ്ന്‍ ആണെന്ന് കരുതി അവള്‍ മൂക്കില്‍ വലിച്ച് കയറ്റി OD ആയി ബോധം കെട്ട് വീഴുന്നു. ഇത് വിന്‍സന്റിന് അറിയില്ല. ഒരു കണക്കിന് പഞ്ചേന്ദ്രിയങ്ങളും അടക്കി പുറത്ത് വരുന്ന വിന്‍സന്റിന്റെ reaction  അപാരം തന്നെ (തിരക്കഥയില്‍ ഈ ഭാഗത്ത് കുറച്ച് ഡയലോഗുകള്‍ ഉണ്ട്; സിനിമയില്‍ ഇല്ല).


മിയ ഏകദേശം മരിച്ച നിലയിലാണെന്ന് കണ്ട വിന്‍സന്റ് അയാളുടെ ജീവിതം മാര്‍സലസ് വാലസിന്റെ കൈകൊണ്ട് അവസാനിക്കും എന്ന് മനസ്സിലാക്കുന്നു. ആകെമൊത്തം വെകിളി കൊണ്ട് അവളെ കാറിലിട്ട് വേഗത്തില്‍ ഓടിച്ച് പോകുന്നു അയാള്‍. ഹെറോയില്‍ കൊടുത്ത കൂട്ടുകാരനായ ലാന്‍സിന്റെ വീട്ടിലേയ്ക്കാണ് പോകുന്നത്. അയാള്‍ ലാന്‍സിന് ഫോണ്‍ ചെയ്യുന്നു. ലാന്‍സാകട്ടെ ഫോണില്‍ സംസാരിക്കാവുന്ന അവസ്ഥയിലുമല്ല. അയാളെ വിടാതെ പിടിക്കുന്ന വിന്‍സന്റ് മിയയെ അയാളുടെ വീട്ടിലേയ്ക്ക് എടുത്തുകൊണ്ട് പോയി കിടത്തുന്നു.

സാധാരണ ഒരു സിനിമയില്‍ ഇങ്ങനെയൊരു രംഗം വരുമ്പോള്‍ അത് വളരെ സീരിയസ് രംഗമായിരിക്കും. എഴുതുമ്പോള്‍ അങ്ങിനെയേ എഴുതാന്‍ തോന്നൂ. എന്നാല്‍ അതിനെ വയറുവേദനിക്കുന്നത് വരെ ചിരി ഉണര്‍ത്തുന്ന രംഗമാക്കിയാണ് ടരന്റിനോ എഴുതിയത് (‘You’re supposed to laugh until I stop you laughing’ – QT).. അതുപോലെ പ്രേക്ഷകരെ അവര്‍ പ്രതീക്ഷിക്കുന്ന വികാരം തള്ളിക്കളഞ്ഞ് മറ്റൊരു വികാരത്തിലേയ്ക്ക് വഴി തിരിച്ച് വിടുന്നതാണ് ടരന്റിനോയുടെ രീതി. ഈ രംഗം വിന്‍സന്റ് ലാന്‍സിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനായി അയാളുടെ ഫോണിലേയ്ക്ക് വിളിക്കുന്ന രംഗം തൊട്ട് കണ്ടാലേ ഈ ഡാര്‍ക്ക് ഹ്യൂമര്‍ നന്നായി മനസ്സിലാകൂ. ഒപ്പം ലാന്‍സും അയാളുടെ ഭാര്യ ജോഡിയും സംസാരിക്കുന്നത്, ജോഡിയ്ക്ക് ലാന്‍സിനേയും വിന്‍സന്റിനേയും കണ്ട് ദേഷ്യം വരുന്നത്, വിന്‍സന്റും ലാന്‍സും മിയായെപ്പറ്റി സംസാരിക്കുന്നത് എന്നിങ്ങനെയെല്ലാം ശ്രദ്ധിച്ച് കാണ്‍ഊ. ചിരിയടക്കാന്‍ പാടായിരിക്കും.

ഈ രംഗത്തിന് ശേഷം മിയയെ വീട്ടില്‍ തിരിച്ചെത്തിക്കുന്നു വിന്‍സന്റ്. അയാള്‍ക്ക് ഭയം കാരണം ഒന്നും സംസാരിക്കാന്‍ പോലും പറ്റുന്നില്ല. ആ രംഗം കഴിയുമ്പോള്‍ മിയാ പറയാന്‍ വിട്ട് പോയ ഒരു ജോക്ക് അപ്പോള്‍ പറയുന്നു. അത് കേട്ട് പ്രയാസപ്പെട്ട് ചിരിച്ച്, മിയാ അകത്തേയ്ക്ക് പോയപ്പോള്‍ ഒരു ഫ്ലൈയിങ് കിസ് കൊടുത്ത് തിരിച്ച് പോകുന്നു വിന്‍സന്റ്.


പിന്നെയാണ് ബുച്ചിന്റെ അദ്ധ്യായം തുടങ്ങുന്നത്. The Gold Watch എന്ന വലിയ അദ്ധ്യായത്തില്‍ ബുച്ച് ബോക്സിങ് മത്സരത്തില്‍ ജയിക്കുന്നതായും, അതുകൊണ്ട് മാര്‍സലസ് വാലസിന് ദേഷ്യം വന്ന് ബുച്ചിന്റെ തേടുന്നതായും, പിന്നീട് ബുച്ചിന്റെ കാമുകൈ, അവരുടെ വീട്ടില്‍ അയാളുടെ അച്ഛന്‍ കൊടുത്ത സ്വര്‍ണ്ണവാച്ച് മറന്ന് വച്ചതായും, ദേഷ്യം വന്ന ബുച്ച് ഒറ്റയ്ക്ക് അവിടേയ്ക്ക് ചെന്ന്, അവിടെ വച്ച് കാണാനിടയാകുന്ന വിന്‍സന്റിന്റെ കൊല്ലുന്നതും, പുറത്ത് വരുമ്പോള്‍ അയാളെ മാര്‍സലസ് വാലസ് കണ്ട് തുരത്തുന്നതും, ഇരുവരും മേയ്നാര്‍ഡ് എന്ന കടക്കാരനാല്‍ ബന്ധിക്കപ്പെട്ട്, അയാളുടെ പാര്‍ട്ട്ണര്‍ ആയ സെഡ് എന്ന പോലീസുകാരന്‍ വന്നതും ആദ്യം മാര്‍സലസ് വാലസിനെ Sodomy ചെയ്യുന്നതും, അപ്പോള്‍ ബുച്ച് മേയ്നാര്‍ഡിനെ ഒരു സമുറായ് വാള്‍ കൊണ്ട് കൊന്ന് മാര്‍സലസിനെ രക്ഷിക്കുന്നത് കൊണ്ട് അയാളെ നാട് വിട്ട് ഓടാന്‍ പറഞ്ഞതും മാര്‍സലസ് സെഡിന്റെ കൊല്ലാന്‍ തുടങ്ങുന്നതും പറയുന്നു.

ഈ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ വരുന്ന പ്രശസ്തമായ നാല് പേജുള്ള ഡയലോഗുകള്‍ രസകരമാണ്. ക്രിസ്റ്റഫര്‍ വാളിനായി പറയുന്നത്.

ഈ അദ്ധ്യായത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ? മേയ്നാര്‍ഡിന്റെ കടയില്‍ ബുച്ച് എത്തുമ്പോള്‍ ആ കടയില്‍ കുറേ സാധനങ്ങള്‍ അടുക്കി വച്ചിട്ടുണ്ടാകും. പിന്നീട് ബുച്ച് അവിടെ നിന്നും രക്ഷപ്പെടുമ്പോള്‍ ഓരോ ആയുധമായി എടുത്ത് നോക്കുന്നു. അതെല്ലാം ടരന്റിനോയ്ക്ക് ഇഷ്ടപ്പെട്ടവയാണ്. പിന്നീട് കില്‍ ബില്ലില്‍ പ്രധാന പങ്ക് വഹിക്കാന്‍ പോകുന്ന സമുറായ് വാളും അതിലൊന്നാണ്. ആ വാള്‍ കൊണ്ടാണ് മേയ്നാര്‍ഡിനെ ബുച്ച് കൊല്ലുന്നത് (ആദ്യം കണ്ട റെസ്റ്റോറന്റ് സീനില്‍ മിയ പറയുന്ന അവളുടെ ടിവി പരമ്പരയുടെ കഥ തന്നെയാണതെന്ന് കഴിഞ്ഞ അദ്ധ്യായത്തില്‍ വായിച്ചിരുന്നല്ലോ).

ഇതിലും ഡാര്‍ക്ക് ഹ്യൂമര്‍ ഇല്ലാതില്ല. എല്ലാവരും ഭയക്കുന്ന മാര്‍സലസ് വാലസിനെ ഒരു സാധാരണ കടക്കാരന്‍ സോഡോമൈസ് ചെയ്യുന്നത് അങ്ങിനെയൊന്നാണ്. അതുപോലെ അതില്‍ മാര്‍സലസ് വാലസ് ആയി അഭിനയിച്ചിരിക്കുന്ന വിങ്ക് റാംസന്റെ മുക്കലും മൂളലും കേട്ടാലേ ചിരി വരും. ആ രംഗം കഴിഞ്ഞതും മാര്‍സലസും ബുച്ചും സംസാരിക്കുമ്പോള്‍ സീനില്‍ വിങ്ക് റാംസ് അനായാസം അഭിനയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ‘I am going medieval on his ass’ എന്ന ഡയലോഗ് പ്രശസ്തമാണ്. അതുപോലെ എന്ന് ‘Oh that now what’ തുടങ്ങി അദ്ദേഹം പറയുന്ന ഡയലോഗും. ഈ വീഡിയോയില്‍ മാര്‍സലസിന്റെ ഡയലോഗുകള്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്. അത് വായിച്ച് നോക്കൂ. പിന്നീട് ബണ്ണി സിറ്റുവേഷന്‍ എന്ന അദ്ധ്യായത്തില്‍ പരിചയപ്പെടാന്‍ പോകുന്ന മിന്‍സ്റ്റര്‍ വൂള്‍ഫ് എന്ന കഥാപാത്രത്തിനെ പ്രേക്ഷകര്‍ക്ക് ഡയലോഗുകളിലൂടെ പരിചയപ്പെടുത്തുന്നു. ബുച്ചിനോട് സംസാരിച്ച മാര്‍സലസ് ഫോണില്‍ വൂള്‍ഫിനെ വിളിക്കുന്നു. ‘Hello Mr. Wolf. It’s Marsellus. Gotta bit of a situation’ എന്ന് അയാളോട് മാര്‍സലസ് സംസാരിക്കുന്നത് കേള്‍ക്കാം.

ഇതില്‍ Gimp എന്ന് വിളിക്കപ്പെടുന്ന ഒരു അടിമയേയും മേയ്നാര്‍ഡും ലെഡും ചേര്‍ന്ന് പൂട്ടി വച്ചിട്ടുണ്ട്. അവര്‍ സോഡോമൈസ് ചെയ്യുന്നത് അയാളുടെ മുന്നില്‍ വച്ചാണ് അരങ്ങേറുന്നത്. സോഡോമൈസ് ചെയ്യുന്ന സ്ഥലമാണ് Russel’s Old Room. എന്നാല്‍ റസല്‍ ആരാണെന്ന് സിനിമയില്‍ പറയുന്നില്ല. ‘റസലിന്റെ പഴയ മുറി’ എന്ന് കേള്‍ക്കുമ്പോഴേ റസല്‍ എന്ന മനുഷ്യന്‍, അയാള്‍ ഉപയോഗിച്ചിരുന്ന മുറി എന്നെല്ലാം ചിന്തകള്‍ വരില്ലേ? അതാണ് ആ പേരിലുള്ള സൂക്ഷമത. അതും ഒരു തിരക്കഥ സങ്കേതമാണ്. ജീവനില്ലാത്ത വസ്തുക്കളില്‍ ജീവനുള്ള മനുഷ്യരെ അലയാന്‍ വിടുന്നത്. അത് കാരണം രംഗത്തില്‍ സ്വാഭാവികത അധികരിക്കും.

ഒന്നാലോചിച്ചാല്‍ പള്‍പ്പ് ഫിക്ഷനില്‍ എല്ലാ രംഗങ്ങളും എപ്പോഴും രണ്ട് മനുഷ്യര്‍ക്കിടയിലാണ് നടക്കുന്നത്. തുടക്കത്തില്‍ പം പ്കിനും ഹണി ബണിയും; പിന്നെ വിന്‍സന്റും ജൂള്‍സും; അടുത്തത് വിന്‍സന്റും മിയായും; പിന്നെ ബുച്ചും കാമുകിയും; പിന്നെ എന്ത് നടക്കുന്നെന്ന് നോക്കിയാല്‍ ബുച്ച് ഒറ്റയ്ക്ക് കുടുങ്ങുന്നു; ആദ്യം വിന്‍സന്റിനെ കൊല്ലുന്നു. പിന്നെ സോഡോമൈസ് ചെയ്യുന്ന മേയ്നാര്‍ഡിനേയും ലെഡിനേയും (അവിടേയും രണ്ട് പേര്‍). അയാള്‍ അവിടെ നിന്ന് രക്ഷപ്പെടുന്നത് വേറൊരു കൂട്ടാളിയുമായിട്ടാണ് (മാര്‍സലസ്). അതാണ് പള്‍പ് ഫിക്ഷന്റെ മെയ്യഴകെന്ന് ടരന്റിനോ പറയുന്നു. ഈ സിനിമയില്‍ ഒരു ടീം ആയി ജോലി ചെയ്യുമ്പോഴാണ് എല്ലാവര്‍ക്കും എല്ലാം സംഭവിക്കുന്നതും.

അതുപോലെ മാര്‍സലസിനെ മേയ്നാര്‍ഡും ലെഡും സോഡോമൈസ് ചെയ്യുന്ന രംഗത്തില്‍ ഒരു സംഗീതം ഉണ്ട്. അതിന്റെ പേരാണ് Comanche. ഈ പാട്ട് The Revels എന്ന റോക്ക് സംഘത്തിന്റേതാണ്. പാട്ട് പുറത്തിറങ്ങിയത് 1961 ലാണ്. എന്തുകൊണ്ട് ഈ പാട്ട്? സത്യം പറഞ്ഞാല്‍, ഈ രംഗത്തില്‍ മാര്‍സലസിനെ കുനിച്ച് നിര്‍ത്തി സോഡോമൈസ് ചെയ്യുമ്പോള്‍ ആ റിഥത്തിന് ചേര്‍ന്ന റിഥം ആയിരിക്കുന്ന ഒരു പാട്ട് ടരന്റിനോ അന്വേഷിച്ചു. അങ്ങിനെ അദ്ദേഹം തിരഞ്ഞെടുത്തത് The Knack എന്ന സംഘത്തിന്റെ My Sharona എന്ന പാട്ടായിരുന്നു. അത് താഴെ കാണാം. അതിന്റെ റിഥം ശ്രദ്ധിക്കൂ. ഒരേപോലുള്ള ഡ്രംസ് സംഗീതം, സോഡോമൈസ് ചെയ്യുമ്പോള്‍ പറ്റിയ റിഥം ആയിരിക്കും.

എന്നാല്‍ ആ സംഘത്തിന്റെ ഒരു സുഹൃത്ത്, സോഡോമൈസ് ചെയ്യുന്ന ഒരു രംഗത്തിനായി ഞങ്ങളുടെ പാട്ട് ഉപയോഗിക്കരുതെന്ന് പറഞ്ഞു. ആ പാട്ട് ടരന്റിനോയെ വിട്ട് പോയി. പിന്നെ Reality Bites  എന്ന സിനിമയില്‍ ആ പാട്ട് ഉപയോഗിക്കപ്പെട്ടു. അപ്പോള്‍ ടരന്റിനോയുടെ മനസ്സില്‍ തോന്നിയത്ണ് . യേക്ക്ള്‍ ഉഗ്രന്‍ റിഥവുമായി മാര്‍സലസ് വാലസ് സോഡോമൈസ് ചെയ്യപ്പെടുന്ന രംഗം രൂപം കൊണ്ടു.

ഈ രംഗം കഴിയുമ്പോഴാണ് സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം - The Bonnie Situation – വരുന്നത്. അതിനെപ്പറ്റിയും സിനിമയുടെ പറ്റിയും അടുത്ത അദ്ധ്യായത്തില്‍ പറയാം.

തുടരും

പി.കു – Sodomy അല്ലെങ്കില്‍ Sodomize എന്നാല്‍ ആണുങ്ങള്‍ തമ്മിലുള്ള രതി.

3 comments:

  1. വിശദമായ ആസ്വാദനം. പടം ഒന്നൂടെ കാണാന്‍ തോന്നുന്നുണ്ട്

    ReplyDelete
  2. ടരന്റിനോയുടെ സിനിമകള്‍ പോലെത്തന്നെ രസകരമാണ് അദ്ദേഹം സിനിമ എടുക്കുന്ന കഥകളും...

    ReplyDelete
  3. excellent write up. Waiting for more.

    ReplyDelete