’Like a lot of guys who had never made films before, I was always trying to figure out how to scam my way into a feature. The ones you’ve seen a zillion times—the boxer who’s supposed to throw a fight and doesn’t, the Mob guy who’s supposed to take the boss’s wife out for the evening, the two hit men who come and kill these guys. It would be “an omnibus thing,” a collection of three caper films, similar to stories by such writers as Raymond Chandler and Dashiell Hammett in 1920s and 1930s pulp magazines. That is why I called it Pulp Fiction – Quentin Tarantino.
പന്ത്രണ്ട് സ്കൂൾ നോട്ടുബുക്കുകളിലായി, ആർക്കും മനസ്സിലാകാത്ത തന്റെ അക്ഷരത്തെറ്റുകളുള്ള, മോശം കൈയ്യക്ഷരത്തിൽ ടരന്റിനോ എഴുതിയ പൾപ്പ് ഫിക്ഷൻ തിരക്കഥ ആദ്യം കണ്ട അദ്ദേഹത്തിന്റെ സഖി ലിന്റ ചെൻൻ ((Linda Chen), ഈ തിരക്കഥ പിന്നീട് ഒരു ക്ലാസ്സിക് തിരക്കഥയാകുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. ഹോളിവുഡിലെ തിരക്കഥാസിംഹമായ റോബർട്ട് ഡൌൺ (Robert Towne – Chinatown, Mission Impossible part 1 & 2, Days of Thunder, the Firm, Godfather –uncredited), ലിന്റയെ ഒരു ടൈപ്പിസ്റ്റായി ജോലിയ്ക്ക് വച്ചിരുന്നു. ലിന്റ, റോബർട്ട് ഡൌണിന്റെ ഒരു തിരക്കഥ കൺസൾട്ടന്റായും ജോലി ചെയ്തിരുന്നു. ടരന്റിനോയ്ക്ക് ലിന്റയുടെ ജോലിയെപ്പറ്റി അറിയാമായിരുന്നതിനാൽ അടിയ്ക്കടി ലിന്റയോട് സംസാരിക്കുമായിരുന്നു. തന്റെ തിരക്ക്ഥ ടൈപ്പ് ചെയ്ത് തരാൻ ഏതെങ്കിലും ഒരു ടൈപ്പിസ്റ്റിനെ വയ്ക്കുന്നതിനേക്കാൾ, ലിന്റയെപ്പോലെ തിരക്കഥയിൽ തന്റെ ഇൻ പുട്ടുകൾ നൽകാൻ കഴിവുള്ള ഒരു സുഹൃത്തിനെയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അതിനിടയിൽ Reservoir Dogs ലൂടെ നിർമ്മാതാവായിരുന്ന ടരന്റിനോയുടെ സുഹൃത്ത് ലാർസൻ പെന്റർ, പുതിയ തിരക്കഥയ്ക്കായി ടരന്റിനോയെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരുന്നു.
പക്ഷേ, റിസർവോയർ ഡോഗ്സ് പുറത്തിറങ്ങിയതും ഹോളിവുഡിൽ പ്രശസ്തിയിലേയ്ക്ക് കയറുകയായിരുന്ന ടരന്റിനോയ്ക്ക് പല സ്റ്റുഡിയോകളും സിനിമകൾ സംവിധാനം ചെയ്യാൻ അവസരങ്ങൾ വന്നിരുന്നു. അതിൻ ഒന്നാണ് – Speed. മറ്റൊന്ന് – Men in Black. ഈ രണ്ട് സിനിമകളും ചർച്ചയ്ക്ക് പോലും നിൽക്കാതെ അദ്ദേഹം നിരസിച്ചു. കാരണം അദ്ദേഹം പുതിയതായി എഴുതുകയായിരുന്ന തിരക്കഥ തന്നെ. അതുമാത്രമല്ല, തന്റെ തിരക്കഥകൾ മാത്രമേ സംവിധാനം ചെയ്യേണ്ടതുള്ളൂയെന്നതിൽ അദ്ദേഹം ഉറച്ചു നിന്നിരുന്നു.
അങ്ങിനെ പുതിയ തിരക്കഥ എഴുതാനായി ആംസ്റ്റർഡാമിൽ കുറച്ച് മാസങ്ങൾ ഒറ്റയ്ക്കൊരു മുറിയിൽ താമസിച്ചു. അവിടെയാണ് ആ പന്ത്രണ്ട് നോട്ടുബുക്കുകൾ നിറഞ്ഞത്. റിസർവോയർ ഡോഗ്സ് എടുത്ത നിമിഷം വരെ തന്റെ ജീവിതത്തിലെ 29 വർഷങ്ങളും ദാരിദ്രവും കടവും അനുഭവിക്കുകയായിരുന്നു ടരാന്റിനോ. എന്തായാലും, റിസർവോയർ ഡോഗ്സിൽ അദ്ദേഹത്തിന് ലഭിച്ച 50000 ഡോളർ കൊണ്ട് ആംസ്റ്റർഡാമിലേയ്ക്ക് പോയി. ജീവിതത്തിൽ ആദ്യമായി അമേരിക്കയ്ക്ക് പുറത്തേയ്ക്ക് ടരന്റിനോ പോയത് അപ്പോഴായിരുന്നു. ആംസ്റ്റർഡാമിൽ മരിയുവാന നിയമവിധേയമായിരുന്നു. അതുപോലെ അവിടെ വ്യഭിചാരവും നിയമവിധേയമായ തൊഴിലാണ്. അത്രയ്ക്ക് സ്വാതന്ത്ര്യമുള്ള ഒരു സ്ഥലത്ത് ഇരുന്ന് കുറച്ച് മാസങ്ങൾ ചിലവഴിച്ച് ടരന്റിനോ എഴുതിയ തിരക്കഥയാണ് പിന്നീട് ലോകസിനിമാ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ഇടം നേടിയത്.
അതിനിടയിൽ ടരന്റിനോയുടെ വീഡിയോ ആർക്കൈവ്സ് സുഹൃത്തായ റോജർ ഓവെറിയും ആംസ്റ്റർഡാമിലെത്തി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വീഡിയോ ആർക്കൈവ്സിൽ ജോലി ചെയ്യുമ്പോഴേ ടരന്റിനോയും ഓവെറിയും ഒരു കഥ തീരുമാനിച്ചിരുന്നു. അതനുസരിച്ച്, ദാദയുടെ ഭാര്യയെ പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന കഥ ടരന്റിനോ എഴുതുന്നതായും, ഒരു ബോക്സർക്ക് ആ ദദ പണം കൊടുക്കുന്ന കഥ ഓവെറി എഴുതുന്നതായും ആയിരുന്നു തീരുമാനം. അതുപോലെ മൂന്നാമതായി വേറൊരു കഥ (രണ്ട് അനുയായികൾ ബോസ്സിന്റെ പെട്ടി കൊണ്ടുവരുന്ന കഥ) വേറൊരു സുഹൃത്ത് എഴുതുന്നതായും തീരുമാനിച്ചിരുന്നു. എന്നാൽ ആ സുഹൃത്ത് അവരോടൊപ്പം ചേരാത്തതിനാൽ ആ കഥയും ടരന്റിനോ എഴുതി. റിസർവോയർ ഡോഗ്സ് എഴുതുന്നതിന് മുമ്പ് തന്റ് ആദ്യത്തെ തിരക്കഥയായി എഴുതാൻ ടരന്റിനോ ആഗ്രഹിച്ചത് ഇതായിരുന്നു. എന്നാൽ തന്റെ അമ്മവീട്ടിൽ മൂന്നര മാസങ്ങൾ താമസിച്ച് ടരന്റിനോ എഴുതിയ തിരക്കഥ റിസർവോയർ ഡോഗ്സ് ആയി പരിണമിച്ചു. കാരണം, എഴുതാൻ തുടങ്ങിയപ്പോഴേ ആ സിനിമയിലെ കഥാപാത്രങ്ങൾ തന്നെ ആക്രമിക്കാൻ തുടങ്ങിയതായി ടരന്റിനോ പറയുന്നു.
ആംസ്റ്റർഡാമിൽ താമസിച്ച് ടരന്റിനോയും ഓവെറിയും ചർച്ച ചെയ്തു. ബോക്സറുടെ കഥ ഓവെറി മുഴുവനായി പറഞ്ഞപ്പോൾ, കഥയെടുത്ത് തന്റെ കമ്പ്യൂട്ടറിൽ ടരന്റിനോ തിരക്കഥ എഴുതി. ഓവെറി പറഞ്ഞ കഥയ്ക്ക് 25000 ഡോളർ കൊടുത്തു ടരന്റിനോ. സിനിമയുടെ ചിത്രീകരണം തുടങ്ങിയതും ഓവെറിയ്ക്ക് ടരനിറ്റ്നോയിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ‘സിനിമയുടെ തിരക്കഥയ്ക്ക് ക്രെഡിറ്റ്സ് കൊടുക്കാൻ പറ്റില്ല. പക്ഷേ കഥയുടെ ടൈറ്റിലിൽ ക്രെഡിറ്റ്സ് കൊടുക്കാം; അത് സമ്മതമല്ലെങ്കിൽ നിന്റെ ബോക്സർ കഥ സിനിമയിൽ നിന്നും നീക്കം ചെയ്ത് ഞാൻ തന്നെ വേറെ കഥയെഴുതി ചേർക്കും; നിനക്ക് ഒന്നും കിട്ടില്ല’ എന്ന് ടരന്റിനോ പറഞ്ഞതായി ഓവെറി പിന്നീടൊരിക്കൽ പറഞ്ഞു. കാരണം, ടരന്റിനോയ്ക്ക് എപ്പോഴും തന്റെ കഥ സിനിമയായി എടുക്കുമ്പോൾ തന്റെ പേര് മാത്രം വരണമെന്നുണ്ട്. ഓവെറി സമ്മതിച്ചു. ടരന്റിനോ ഓവെറിയെ വഞ്ചിച്ചെന്ന അഭിപ്രായവും ഉണ്ട്. അതേ സമയം ഓവെറി കൊടുത്തത് കഥ മാത്രമാണ്. തിരക്കഥ എഴുതിയത് ടരന്റിനോ തന്നെയായത് കൊണ്ട് അത് നല്ല ലോജിക് ആണെന്നും ഒരു അഭിപ്രായം സിനിമാ ആസ്വാദകർ പറയുന്നുണ്ട്. പിന്നീട് ഇത് ഓവെറിയോട് ചോദിച്ചപ്പോൾ അങ്ങിനെയൊന്നും ഉണ്ടായിട്ടില്ലെന്ന് ഓവെറി നിഷേധിച്ചത് വേറെ കഥ.
ഇതിനു മുമ്പ്, റിസർവോയർ ഡോഗ്സിന്റെ ശോഭയിൽ ടരന്റിനോ ഹോളിവുഡിലെ പ്രശസ്ത അഭിനേതാവായ ഡാനി ഡെ വിറ്റോയെ സന്ദർശിച്ചു. . (Get Shorty & Be Cool സിനിമകൾ ഓർമ്മയുണ്ടോ?). അദ്ദേഹത്തിന്റെ സിനിമ കമ്പനിയുടെ ബാനറിൽ ടരന്റിനോയെ വച്ച് ഒരു സിനിമ എടുക്കാൻ ഡെ വിറ്റോ പറഞ്ഞിരുന്നു.
ഗംഭീരമായി, തലയണയുടെ വലുപ്പത്തിൽ 159 പേജുകളുള്ള ഒരു തിരക്കഥ ഡാനി ഡെ വിറ്റൊയ്ക്ക് ഒരു ദിവസം ലഭിച്ചു. “പൾപ് ഫിക്ഷൻ’ എന്ന പേരിൽ. ഡെ വിറ്റോയ്ക്ക് അത് വളരെ ഇഷ്ടമായി. അദ്ദേഹത്തിനും ട്രൈസ്റ്റാർ കമ്പനിയ്ക്കും നല്ല അടുപ്പം ഉണ്ടായിരുന്നതിനാൽ ട്രൈസ്റ്റാറിനോട് ഡെ വിറ്റോ സംസാരിച്ചു. എന്നാൽ അപ്പോഴാണ് വൈറ്റ് ഹൌസിൽ നടന്ന ഒരു ചടങ്ങിൽ ‘ഹോളിവുഡ് സിനിമകളിൽ അക്രമങ്ങൾ അധികമാകുന്നതിന് എന്ത് ചെയ്യാൻ കഴിയും’ എന്ന് ട്രൈസ്റ്റാറിന്റെ അപ്പൊഴത്തെ ചെയർ മാൻ മൈ മീദാവോയ് (Mike Meedavoy) സംസാരിച്ചിരുന്നത് കൊണ്ട്, ആ തിരക്കഥ അവർക്ക് നിർമ്മിക്കാൻ പറ്റില്ലെന്ന് ഡാനി ഡി വിറ്റോയോട് പറഞ്ഞു. പിന്നീട് പല സ്റ്റുഡിയോകളുമായും ഡി വിറ്റോ സംസാരിച്ചു. ആരും ഈ തിരക്കഥ സിനിമയാക്കാൻ താല്പര്യപ്പെട്ടില്ല. അക്രമങ്ങളുടെ ആധിക്യം തിരക്കഥയിലുണ്ടെന്ന് അവർക്ക് തോന്നിയതായിരുന്നു കാരണം.
അതിനുശേഷം, ഹാർവി വെയിൻസ്റ്റീൻ എന്ന നിർമ്മാതാവുമായി ഡാനി ഡെ വിറ്റോ സംസാരിച്ചു. മിറാമാക്സ് സ്റ്റുഡിയോ ഡിസ്നിയുമായി ചേർന്നിരുന്ന സമയമായിരുന്നു അത്. ഈ എൺപത് മില്ല്യൻ ഡോളർ വ്യാപാരത്തിനെപ്പറ്റി ലോർഡ് ഓഫ് ദ റിങ്സ് പരമ്പരയിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. തന്റെ തിരക്ക് പിടിച്ച ഓഫീസിൽ നിന്നും അവധിയെടുത്ത് കുറച്ച് നാളുകൾ മാർത്താസ് വൈൻ യാർഡ് എന്ന മസാച്യുവെറ്റ്സിലെ ഒരു സ്ഥലത്തേയ്ക്ക് വിമാനത്തിൽ പോകാനിരിക്കുകയായിരുന്നു ഹാർവി വെയിസ്റ്റീൻ. അപ്പൊഴാണ് അദ്ദേഹത്തിന്റെ കൈയ്യിൽ ഈ തലയണ വലുപ്പത്തിലുള്ള തിരക്കഥ എത്തിപ്പെടുന്നത്. സാധാരണ ഹോളിദുഡ് തിരക്കഥകൾ 120 പേജുകൾ താണ്ടാറില്ല. അതിലും പുതിയ സംവിധായകർക്ക് കൂടി വന്നാൽ 110-115 പേജുകളുള്ള തിരക്കഥയെഴുതാനേ സാധിക്കാറുള്ളൂ. എന്നാൽ ടരന്റിനോ എന്ന ഈ പുതിയ സംവിധായകന്റെ തിരക്കഥ 159 പേജുകളുണ്ടായിരുന്നതിനാൽ, അരിശത്തോടെയാണ് ഹാർവി വിമാനത്തിൽ കയറിയത്.
എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ തിരക്കഥ ഹാർവിയ്ക്ക് കൊടുത്ത റിച്ചാർഡ് ക്ലാട്സ്റ്റീന് ഹാർവ്വിയുടെ ഫോൺ കാൾ വന്നു.
“തിരക്കഥയുടെ ആദ്യത്തെ ഭാഗം ഗംഭീരം തന്നെ. തിരക്കഥ മുഴുവൻ അങ്ങിനെയാണോ?”
“വായിച്ച് നോക്കൂ”
വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഫോൺ.
“ഈ മനുഷ്യന് ഭ്രാന്താണോ? തിരക്കഥ പകുതിയാകുമ്പോഴേക്കും പ്രധാന കഥാപാത്രം (വിൻസെന്റ് വേഗ) മരിക്കുന്നു. പിന്നെ എന്ത് ചെയ്തിട്ടാണ് തിരക്കഥ രസകരമാക്കാൻ പോകുന്നത് ഇയാൾ?”
“അങ്ങിനെ തന്നെ വായിച്ച് പോകൂ…താങ്കൾക്ക് മനസ്സിലാകും”
അപ്പോൾ മറുപടിയായി, ‘ഇയാളുമായി കച്ചവടം ഉറപ്പിക്കാൻ നോക്കൂ. അയാൾക്ക് എന്തൊക്കെ നിബന്ധനകൾ ഉണ്ടെന്ന് ചോദിക്കൂ. ഈ തിരക്കഥ വിട്ടുകളയാൻ പറ്റില്ല. ഇത് നമ്മൾ തന്നെ നിർമ്മിക്കും’ എന്ന് പറഞ്ഞു ഹാർവി.
ഉടനേ തന്നെ മാതൃസ്ഥാപനമായ ഡിസ്നിയുമായി ഹാർവി സംസാരിച്ചു. ഡിസ്നി മിറാമാക്സ് വാങ്ങിയപ്പോൾ, ബുദ്ധിപരമായി ആ കച്ചവടത്തിൽ സ്വന്തം നിബന്ധനകൾ കൂട്ടിച്ചേർത്തിരുന്നു ഹാർവി. അത് ഡിസ്നിയും സമ്മതിച്ചു. അതുകൊണ്ട്, അപ്പോഴത്തെ ഡിസ്നി ചെയർമാൻ ജെഫ്രി ഗോഡ്സൺബെർഗിനോട് ‘ഈ സിനിമ ഞാൻ നിർമ്മിക്കാൻ പോകുന്നു. ഇത് നിങ്ങളെ അറിയിച്ചെന്നേയുള്ളൂ. എനിക്ക് ഇത് നിർമ്മിക്കാനുള്ള മുഴുവൻ അവകാശം ഉണ്ടെങ്കിലും ഇത് നിങ്ങളോട് പറയാൻ കാരണം, എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു എന്നറിയിക്കാനാണ്’ എന്ന് ഹാർവി വ്യക്തമാക്കി. ഗോഡ്സൺബെർഗും തിരക്കഥ വായിച്ചു. ‘ഇതുവരെ ഞാൻ വായിച്ചിട്ടുള്ള തിരക്കഥകളിൽ അത്ഭുതകരമാണിത്. എന്നാൽ ആ ഹെറോയിൽ രംഗം മാത്രം അല്പം ശ്രദ്ധിച്ച് എടുക്കൂ’ എന്ന് പറഞ്ഞു.
അങ്ങനെ, തിരക്കഥ വായിച്ച എല്ലാവരേയും കൈയ്യിലെടുക്കാൻ ടരന്റിനോയ്ക്ക് കഴിഞ്ഞു. അതാണ് ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ വിജയത്തിന്റെ കാരണം. ടരന്റിനോയുടെ ഏത് തിരക്കഥയായാലും അദ്ദേഹത്തിന്റ്റെ ആദ്യത്തെ 5 പേജുകൾ വായിച്ചാൽ മുഴുവൻ തിരക്കഥയും വായിക്കാതെ താഴെ വയ്ക്കാൻ പറ്റില്ല.
അതിനുശേഷം അഭിനേതാക്കൾക്ക് തിരക്കഥ അയച്ചു കൊടുത്തു. ‘ഈ തിരക്കഥ ലീക്കായാൽ നിങ്ങളെ ആളെ വിട്ട് തല്ലിക്കും’ എന്ന ഡിസ്ക്ലൈമറോടൊപ്പം.
ടരറ്റ്നിനോയുടെ ഏജന്റിന്റെ പേര് മൈക്ക് സിം പ്സൺ. തുടക്കം മുതൽ ഇപ്പോൾ വരെ അദ്ദേഹമാണ് ഏജന്റ്. അദ്ദേഹമാണ് ടരന്റിനോയ്ക്കായി സ്റ്റുഡിയോകളുമായി സംസാരിക്കാറുള്ളത്. അദ്ദേഹം, നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന് ഒരു പട്ടിക കൊടുത്തിരുന്നു.
- Final Cut: സിനിമ ടരന്റിനോ വിചാരിച്ചത് പോലെയേ പുറത്ത് വരൂ. അതിലുള്ള രംഗങ്ങൾ ടരന്റിനോ തീരുമാനിക്കുന്നത് പോലെയായിരിക്കും. നിർമ്മാതാവ് അതിൽ തലയിടാൻ പാടില്ല.
2 സിനിമ രണ്ടര മണിക്കൂർ ഉണ്ടാകും.
3 സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളെ ടരന്റിനോ തിരഞ്ഞെടുക്കും
അതനുസരിച്ച് അഭിനേതാക്കളേയും ടരന്റിനോ തിരഞ്ഞെടുത്ത്. ഹാർവി എല്ലാം സമ്മതിച്ചു. ഒന്നൊഴികെ, ജോൺ ട്രവോൾട്ട ഈ സിനിമയിൽ അഭിനയിക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. അദ്ദേഹത്തിന് ട്രവോൾട്ടയെ ഇഷ്ടമല്ലായിരുന്നു.
ഈ തിരക്കഥ ഹോളിവുഡ് സ്റ്റുഡിയോകൾക്ക് അയച്ചപ്പോൾ ബ്രൂസ് വില്ലീസ് ഈ കഥയിൽ വിൻസന്റ് വേഗയായി അഭിനയിക്കാൻ താല്പര്യം കാണിച്ചു. എന്നാൽ അതിന് ടരന്റിനോ വേറെയാളെ കണ്ടെത്തിയിരുന്നു – ജോൺ ട്രവോൾട്ടയെ.
സിനിമയിൽ വരുന്ന ബോക്സർ വേഷത്തിനായി ടരന്റിനോ തിരഞ്ഞെടുത്ത – മാറ്റ് ഡില്ലൻ There is Something about Mary എന്ന സിനിമയിൽ ഡിറ്റക്റ്റീവ് ആയി അഭിനയിച്ചയാൾ തന്നെ. പക്ഷേ അദ്ദേഹം കഥ കേട്ട്, തിരക്കഥ വായിച്ചിട്ടേ തീരുമാനം അറിയിക്കാൻ പറ്റൂയെന്ന് പറഞ്ഞതിനാൽ അദ്ദേഹത്തിന്റെ ടരന്റിനോ വേണ്ടെന്ന് വച്ചു. കാരണം, കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ട്, തീരുമാനം പിന്നെ പറയാം എന്ന് പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അല്ലെന്കിൽ തന്നെ ആ വേഷത്തിന് ബ്രൂസ് വില്ലീസിനെ ടരന്റിനോ സമീപിച്ചപ്പോൾ വില്ലീസ് സമ്മതിച്ചിരുന്നു.
എഴുപതുകളുടെ അവസാനം 1977 ഇൽ Saturday Night Fever റിലീസ് ആയി, ട്രവോൾട്ടയെ സൂപ്പർ സ്റ്റാർ ആക്കിയിരുന്നു. അടുത്ത വർഷം Crease വന്ന് വീണ്ടും കുറേ വർഷങ്ങൾക്ക് സൂപ്പർ സ്റ്റാർ ആയിരിക്കാനുള്ളത് ചെയ്തിരുന്നു. 1970 മുതൽ 1980 വരെയുള്ള പത്ത് വർഷങ്ങളിൽ സൂപ്പർ ഹിറ്റുകളിൽ ഇവയും ഉണ്ടായിരുന്നു. 24 അം വയസ്സിൽ മികച്ച നടനുള്ള ഓസ്കാർ നേടിയിരുന്നു ട്രവോൾട്ട. പിന്നീട് 1980 ഇൽ Urban Cowboy വന്ന്, ട്രവോൾട്ടയെ ഒന്നാന്തരമായി നിലനിർത്തി. പിന്നീടാണ് അദ്ദേഹത്തിന്റെ decline ആരംഭിച്ചത്. ഏകദേശം പതിനാല് വർഷങ്ങളിൽ വളരെ കുറച്ച് നല്ല സിനിമകളിലേ അദ്ദേഹത്തിന് അഭിനയിക്കാൻ കഴിഞ്ഞുള്ളൂ. Look Who’s talking (1989) അതിലൊന്നാണ് (ഈ സിനിമയെപ്പറ്റി Get Shorty ൽ ജോൺ ട്രവോൾട്ട പരിഹസിക്കുന്നത് കാണാം. തന്നെപ്പറ്റി താൻ തന്നെ പറയുന്ന പരിഹാസം)
കുറച്ച് വർഷങ്ങൾ ഒരു ഫ്ലോപ് സ്റ്റാർ ആയിപ്പോയ ട്രവോൾട്ട കാരണമാണ് ഹാർവി അദ്ദേഹത്തിനെ വേണ്ടെന്ന് പറഞ്ഞത്. അതിന് പകരം ഡാനിയെൽ ഡെ ലൂയിസിനെയോ ഷോൺ ബെന്നിനെയോ അല്ലെങ്കിൽ വില്യം ഹാർട്ടിനെയോ വയ്ക്കാം എന്ന് വിചാരിച്ചു. അതേ സമയം Die Hard റിലീസ് ആയി ബ്രൂസ് വില്ലീസും അപ്പോൾ സൂപ്പർ സ്റ്റാർ ആയിരുന്നു. അദ്ദേഹവും ടരന്റിനോയുടെ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
പൾപ് ഫിക്ഷനിൽ ടരന്റിനോയുടെ കരാർ ഉറപ്പിക്കേണ്ട രാത്രി. ടരന്റിനോയുടെ ഏജന്റ് മൈക്ക് സ്ം പ്സൺ ഹാർവിയോട് ഫോണിൽ സംസാരിക്കുന്നു. അപ്പോൾ ഹാർവി, ‘എല്ലാം സമ്മതിക്കുന്നു. ട്രവോൾട്ട ഒഴികെ. മറ്റെല്ലാം നാളെ ഓഫീസിൽ വച്ച് സംസാരിക്കാം’ എന്ന് പറഞ്ഞു. പക്ഷേ സിം പസൺ, ‘എല്ലാം ഇപ്പോഴേ സംസാരിച്ചാലേയുള്ളൂ. കാരണം ഞങ്ങളെ വേറെ നിർമ്മാതാക്കൾ കാത്തിരിക്കുന്നുണ്ട്. നിങ്ങൾക്ക് പറ്റില്ലെങ്കിൽ അവർ നോക്കിക്കോളും. നിങ്ങൾക്ക് പതിനഞ്ച് മിനിറ്റ് തരാനേ ഞങ്ങൾക്ക് പറ്റൂ. അത് താണ്ടിയാൽ ഞാൻ ഫോൺ വയ്ക്കും…പിന്നെ ഈ സിനിമ നിങ്ങൾക്കുള്ളതല്ല’ എന്ന് പറഞ്ഞു. അതുമാത്രമല്ല, 15…14…13 എന്ന് എണ്ണാനും തുടങ്ങി. എണ്ണം എട്ട് എത്തിയപ്പോൾ ഹാർവിയുടേ സഹോദരൻ ബോബ് വെയിൻസ്റ്റീൻ ഹാർവിനെ നിർബന്ധിച്ച്, ഹാർവി പാതിമനസ്സോടെ ഓക്കെ പറഞ്ഞു, കരാർ ആയി.
കഥയിൽ ബ്രൂസ് വില്ലിസ് ഉണ്ടെങ്കിൽ, നിർമ്മാണം തുടങ്ങുന്നതിന് മുമ്പേ വിദേശത്തെ കോപ്പിറൈറ്റ് 11 മില്യൻ ആയിരുന്നതിനാൽ ബഡ്ജറ്റ് ആയ എട്ട് മില്യൻ ഡോളർ ഹാർവിയ്ക്ക് മുതലാക്കാൻ പറ്റി.
അതിനുശേഷം കഥാനായിക മിയ വാലസ് ആയി ഉമ തുർമൻ വന്നു. എത്രയോ മുൻ നിര നായികമാർ ഉണ്ടായിട്ടും അപ്പോൾ 23 വയസ്സ് മാത്രമുണ്ടായിരുന്ന ഉമ തുർമനെയാണ് ടരന്റിനോ തിരഞ്ഞെടുത്തത്.
സിനിമയിലെ വേറൊരു പ്രധാന കഥാപാത്രമായ ജൂൾസിന് ടരന്റിനോ തിരഞ്ഞെടുത്തത് ലോറൻസ് ഫിഷ്ബോണിനെയായിരുന്നു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല, അതുകൊണ്ട് അന്നത്തെ ചെറുകിട നടനായിരുന്ന സാമുവേൽ ജാക്സനും പോൾ കാൽടെറോനും തമ്മിൽ മത്സരം ഉണ്ടായി. സത്യത്തിൽ ഇരുവരോടും ‘നിനക്ക് വേണ്ടിയാണ് ഈ വേഷം; എന്ന് ടരന്റിനോ പറഞ്ഞിരുന്നു. ഒരേ ദിവസം ഇരുവർക്കും ഓഡിഷൻ വച്ചു. ഇത് സാമുവേൽ ജാക്സന് അറിയില്ലായിരുന്നു. കാൾടെറോൻ ആദ്യം തന്നെ ഒരു സിനിമയിൽ ഡയലോഗുകൾ ഗംഭീരമായി പറഞ്ഞിരുന്നു. അദ്ദേഹത്തിനാണ് ഈ വേഷം പോകുകയെന്നത് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അന്ന് ടരന്റിനോ വളരെ താമസിച്ച് വന്നതിനാൽ കാൾടെറൻ കുറച്ച് ടെൻഷൻ ആയി. ഒപ്പം, ഓഡിഷനിൽ സംഭാഷണം കാൾടെറൻ പറഞ്ഞപ്പോൾ നിമ്മാതാക്കളിൽ ഒരാളും ഒപ്പം ഡയലോഗ് പറയാൻ തുടങ്ങി. അത് കാൾടെറന്റെ സംഭാഷണത്തിനെ ബാധിച്ചു. ഡയലോഗുകളിൽ തെറ്റ് വന്നു, ആ വേഷം അങ്ങിനെ അദ്ദേഹത്തിൽ നിന്നും പറന്ന് പോയി.
ആ സമയത്താണ് എയർപോർട്ടിൽ നിന്നും സാമുവേൽ ജാക്സൻ വന്നുകൊണ്ടിരുന്നത്. സ്റ്റുഡിയോയിലേയ്ക്ക് അദ്ദേഹം കടന്നതും അവിടെ അദ്ദേഹത്തിനെ സ്വീകരിച്ച ഒരു ഒഫീസർ, ‘മിസർ ലോറൻസ് ഫിഷർബോൺ..നിങ്ങളുടെ അഭിനയം എനിക്ക് ഇഷ്ടമാണ്’ എന്ന് സ്വീകരിച്ചതിനാൽ സാമുവേൽ ജാക്സനും ടെൻഷനായി. അപ്പോഴാണ് ഓഡിഷൻ കഴിഞ്ഞ് പോൾ കാൾടെറൻ പുറത്തേയ്ക്ക് വരുന്നത്. പെട്ടെന്ന് അകത്തേയ്ക്ക് പോയ സാമുവൽ ജാക്സന്റെ ഒരു കൈയ്യിൽ ഒരു ബർഗർ. മറ്റേ കൈയ്യിൽ ശീതളപാനീയം. അകത്തുണ്ടായിരുന്ന എല്ലാവരേയും കൊല്ലുന്നത് പോലെ അലറിക്കൊണ്ട് “’ Do you think you’re going to give this part to somebody else? I’m going to blow you motherfuckers away!’ എന്ന് കോപത്തോടെ സാമുവൽ ജാക്സൻ പറഞ്ഞപ്പോൾ, എല്ലാവർക്കും ജൂൾസിനെ നേരിൽ കണ്ടത് പോലെയായി, സാമുവൽ ജാക്സന് തന്നെ ആ വേഷം കിട്ടി. ഒപ്പം ബൈബിളിൽ നിന്നും പറയുന്ന രംഗത്തിൽ വളരെ ഉഗ്രതയോടെ അഭിനയിച്ചു ജാക്സൻ. പോൾ കാൾടെറൻ, പൾപ് ഫിക്ഷനിൽ വില്ലൻ മാർസെലസ് വാലസിന്റെ ബാർ ടെന്റർ ആയി ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു.
മറ്റ് വേഷങ്ങൾക്കുള്ള ആളുകളേയും തിരഞ്ഞെടുത്തു.
ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് എല്ലാവർക്കും സിനിമയുടേ കഥയെപ്പറ്റി ക്ലസ്സ് എടുത്തിരുന്നു. ഉമ തുർമന് ഹെറോയിൻ ഉപയോഗിക്കുന്നതിനും മോശംവാക്കുകൾ ഉപയോഗിക്കുന്നതിനും പരിശീലനം കൊടുത്തു. ഹെറോയിൽ അഡിക്റ്റായിരുന്ന ക്രേയ്ഗ് ഹെമാൻ എന്ന ടരന്റിനോയുടെ കൂട്ടുകാരനാണ് ഈ പരിശീലനം കൊടുത്തത്. അതുപോലെ ട്രവോൾട്ട ഹെറോയിൽ അഡിക്റ്റുകളെ നേരിൽ കണ്ട് പരിശീലനം നേടി.
പൾപ്പ് ഫിക്ഷൻ കണ്ടവർക്ക്, ഒരു രംഗത്ത് ട്രവോൾട്ട ഹെറോയിൻ ഇഞ്ചക്റ്റ് ചെയ്യുന്നത് അറിയാം. അതിൽ കണ്ണുകൾ ഇറുകി മുഖമുയർത്തി ഹെറോയിൽ ഉള്ളിൽ ചെന്നത് പോലെ ട്രവോൾട്ട അഭിനയിച്ചിട്ടുണ്ട്. ആ രംഗത്തിന് ട്രവോൾട്ടയ്ക്ക് കിട്ടിയ ടിപ്സ് എന്താണെന്ന് അറിയാമോ? ആവുന്നത്ര ടക്കീല കുടിച്ച് ഇളം ചൂടുള്ള വെള്ളം നിറച്ച ബാത് ടബ്ബിൽ മുങ്ങിക്കിടന്നാണ് ആ എഫക്റ്റ് ഉണ്ടാക്കുന്നതെന്നാണ്.
ചിത്രീകരണം തുടങ്ങി.
ബാക്കി അടുത്ത ലക്കത്തിൽ…
ഈ നിരയിൽ കൂടുതൽ വായിക്കാൻ ->
1. http://www.vanityfair.com/hollywood/2013/03/making-of-pulp-fiction-oral-history
2. http://www.rogerebert.com/interviews/quentin-tarantino-a-pulp-hero
3. http://www.pulpfiction.com/all-interviews.html
രാജേഷ്
Link to original article : http://karundhel.com/2014/08/quentin-tarantino-chapter-2-pulp-fiction-part1.html
Quentin Tarantinoയുടെ തിരക്കഥ പോലെ തന്നെ എഴുത്തും. ഒരു വരി വായിച്ചാൽ പിന്നെ മുഴുമിച്ചിട്ടേ ബാക്കി പണിയുള്ളൂ ! :)
ReplyDeleteകുറഞ്ഞത് ഒരു പത്തു പ്രാവശ്യമെങ്കിലും Pulp Fiction കണ്ടിട്ടുണ്ടാവും! Samuel L. Jackson അവതരിപ്പിച്ച Jules Winnfield- നോട് ഒരു പ്രത്യേക ആരാധന തന്നെ തോന്നിയിട്ടുണ്ട്.
ReplyDeleteതിരക്കഥ പൂര്‍ത്തിയാക്കിയതിനൊപ്പം അദ്ദേഹം ചില നിബന്ധനകള്‍ കൂടി മുന്നോട്ടുവച്ചതില്‍ അത്ഭുതപ്പെടാനായി ഒന്നുമില്ല. കാരണം ആ നിബന്ധനകള്‍ ഒക്കെയാണ് ഓരോ ഫ്രെയിമില്‍പ്പോലും പൂര്‍ണത കൊണ്ടുവന്നത്.
പലപ്പോഴും സിനിമയിലെ പോലെതെന്നെ ഒരു കഥയുണ്ടാകും, ആ സിനിമയുണ്ടായത്തിനു പിന്നിലും.
സിനിമ വന്ന വഴി വായിച്ചു, നന്ദി
ReplyDeleteസിനിമ കാണാൻ മറക്കരുതേ...
Deleteits a must watch... A CLASSIC. amazing script...:)
Delete