മൂന്ന് തെലുങ്കന്മാര്‍ പഴനിയ്ക്ക് പോയ കഥ


ഒരു ദിവസം ഗുണ്ടുര്‍ സ്വദേശികളായ മൂന്ന് തെലുങ്കന്മാര്‍ പഴനിയ്ക്ക് പോകാന്‍ തീരുമാനിച്ചു. പഴനി മുരുകനെ കാണാനും  തൈപ്പൂയ്യം  കൂടാനും  വേണ്ടിയായിരുന്നു അത്. തീരുമാനമായയുടനെ മൂന്ന് അലുക്കു വച്ച കാവടികളും ഭണ്ഡാരത്തിലിടാനുള്ള നേര്‍ ച്ചകളും വഴിയ്ക്ക് കഴിക്കാനുള്ള ആഹാരപ്പൊതികളും തയ്യാറായി. ഇനി മൂന്നു പേരും പുറപ്പെടുകയേ വേണ്ടു. അവര്‍ ഉടനെ തന്നെ യാത്ര പുറപ്പെട്ടു. കാവടിയുമേന്തി നാട്ടുകാരും  വീട്ടുകാരും  അവരെ അനുഗമിച്ചു. പശുക്കളും  പൂച്ചകളും  പട്ടികളും  കാക്കകളുമെന്നു വേണ്ട ആ നാട് മുഴുവന്‍ അവരെ അനുഗമിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു.

' ഇനി എല്ലാരും  തിരിച്ചു പൊയ്ക്കോ'

ഹര ഹരോ ഹര ഹരാ...

നാട്ടുകാരും  വീട്ടുകാരും  പക്ഷിമൃഗാദികളും  തിരിച്ചു പോയി. ഗുണ്ടുര്‍ മാത്രം  ബാക്കിയായി. അവര്‍ കൗണ്ടറിലേയ്ക്ക് നടന്നു. കാവടികള്‍ താഴെ വച്ച് ടിക്കറ്റ് പറഞ്ഞു.

'മൂന്ന് പഴനി'

'പഴനിയ്ക്ക് ഇവിടെ നിന്ന് വണ്ടിയില്ല...കേരളത്തില്‍ പോയി അവിടന്ന് വേറെ വണ്ടിയില്‍ പോകണം ' ടിക്കറ്റ് കൗണ്ടറില്‍ ഇരുന്നയാള്‍ പറഞ്ഞു. അയാള്‍ പറഞ്ഞതനുസരിച്ച് അവര്‍ കേരളത്തിലെ പാലക്കാട് എന്ന സ്ഥലത്തേയ്ക്ക് ടിക്കറ്റ് വാങ്ങിച്ചു. കാവടികളുമെടുത്ത് പ്ലാറ്റ് ഫോമിലേയ്ക്ക് നടക്കുമ്പോള്‍ ആരോ ഹര ഹര വിളിച്ചു. അവിടെയുണ്ടായിരുന്നവരെല്ലാം  അതേറ്റു പറഞ്ഞു.

അവിടെ നിന്നും  നെല്ലൂര്‍ ക്ക് പുറപ്പെടുകയായിരുന്നു തീവണ്ടിയും  പറഞ്ഞു, ഹര ഹരോ ഹര ഹര...

സഞ്ചികളും  കാവടികളും  ബഞ്ചില്‍ വച്ച് അവര്‍ വണ്ടി കാത്തിരുന്നു. വരുന്നവരും  പോകുന്നവരുമെല്ലാം  അവരോട് ചോദിച്ചു ' എങ്ങോട്ടാണ്`?'

'പഴനിയ്ക്ക്'

'ഹര ഹരോ ഹര ഹര'

'ഹര ഹരോ ഹര ഹര'

അങ്ങനെ കുറേ നേരം  കഴിഞ്ഞപ്പോള്‍ അവര്‍ ക്ക് പോകാനുള്ള തീവണ്ടി എത്തി. ഒത്ത നീളമുള്ള ഉശിരന്‍ വണ്ടിയായിരുന്നു അത്.

'ബാഗുന്തി'

അവര്‍ പരസ്പരം  നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു. അവരുടെ ഇരിപ്പിടങ്ങള്‍ തയ്യാറായിരുന്നു. അവര്‍ കയറിയതും  തീവണ്ടി ചൂളം  വിളിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. സ്റ്റേഷന്‍ പിന്നോട്ടും. അതോടെ അവര്‍ ക്ക് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നി. അവര്‍ ക്ക് മിണ്ടാനോ പറയാനോ അവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.

'ഇത് ശരിയല്ല' ഒന്നാമത്തെ തെലുങ്കന്‍ പറഞ്ഞു.

'അതെ, നമ്മള്‍ മുരുകനെ കാണാന്‍ പോകുകയാണല്ലോ. ശരണം  വിളിക്കണം  .' രണ്ടാമത്തെ തെലുങ്കന്‍ പറഞ്ഞു.

'സ്വാമിയേ..യ്...ശരണമയ്യപ്പാ'. മൂന്നാമത്തെ തെലുങ്കന്‍ ശരണം  വിളിച്ചു. അടുത്ത നിമിഷം  അബദ്ധം  മനസ്സിലാക്കി നാക്ക് കടിച്ചു.

അങ്ങിനെയാണല്ലോ. കഴിഞ്ഞ വര്‍ ഷം  ശബരിമലയ്ക്ക് പോയപ്പോള്‍ പഠിച്ചതായിരുന്നു ആ ശരണം  വിളി. പക്ഷേ, പഴനിയ്ക്ക് പോകുമ്പോള്‍ എങ്ങിനെയാണെന്ന് അവര്‍ ക്കാര്‍ ക്കും  അറിയില്ലായിരുന്നു. ആരോടെങ്കിലും  ചോദിക്കാമെന്നു വച്ചാല്‍ അവിടെ അവരല്ലാതെ ആരെങ്കിലും  ഉണ്ടായിട്ട് വേണ്ടേ.

'ഹര ഹരോ..' രണ്ടാമത്തെ തെലുങ്കന്‍ തുടങ്ങി.

'ഏയ്..അതു പോരാ...കുറച്ചു കൂടി ഉണ്ടാകണം.' ഒന്നാമന്‍ പറഞ്ഞു. അതെന്താണെന്ന് അറിയാത്തതു കാരണം  അവര്‍ വീണ്ടും  മൗനത്തിലേയ്ക്ക് തിരിച്ച് പോയി. പുറത്ത് വേനലായിരുന്നു. മുളകുപാടങ്ങളില്‍ വിരിച്ചിട്ട ചുവന്നമുളകില്‍ തട്ടിയ വെയില്‍ നോക്കി നോക്കി അവര്‍ ക്ക് കണ്ണും  നാവും  എരിഞ്ഞു. കണ്ണെത്താദൂരത്തില്‍ പരന്നു കിടക്കുന്ന തരിശുഭൂമികള്‍ കണ്ട് അമ്പരന്നു. ഇരു വശത്തും  കള്ളിച്ചെടികള്‍ കൊണ്ട് മൂടിയ റെയില്‍ പാളങ്ങളുടെ ആരവത്തില്‍ കാത് പുളിച്ചു. വളവുകള്‍ തിരിയുമ്പോള്‍ ദൂരെ അവരേയും  വലിച്ചു കൊണ്ടോടുന്ന എഞ്ചിന്‍ കണ്ട് ആഹ്ലാദിച്ചു.

'ബാഗുന്തി' അവര്‍ പരസ്പരം  പറഞ്ഞു.

തിരുപ്പതിയെത്തിയപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്ന് തൊഴുതു. പിന്നീട് ആന്ധ്രയും  കടന്ന് തമിഴ് നാട്ടില്‍ ചക്രം  കുത്തിയപ്പോള്‍ അവരൊന്ന് കുലുങ്ങി. ഇഡ്ഡലിയുടേയും  സാമ്പാറിന്റേയും  മണം  അവര്‍ ക്ക് അപരിചിതമായി തോന്നിയില്ല. തമിഴത്തികള്‍ ജമന്തിപ്പൂ ചൂടി മുഖത്ത് മഞ്ഞള്‍ പൂശിയിരിക്കുന്നത് കണ്ട് ചിരിച്ചു. അപ്പോഴേയ്ക്കും  രാത്രിയായിരുന്നു. അവര്‍ വീട്ടുകാര്‍ പൊതിഞ്ഞു കൊടുത്തുവിട്ട പൊതികള്‍ തുറന്നു. പെരുഗന്നവും(തൈര്‍ സാദം)  ആവയ്ക്കാ  അച്ചാറും ഒരാള്‍ ക്ക്. കപ്പലണ്ടി വറുത്തിട്ട പുളിയോധര ഒരാള്‍ ക്ക്. മൂന്നാമന്` അവില്‍ നനച്ചതും തിരുപ്പതി ലഡ്ഡുവും. അവരത് പങ്കിട്ട് കഴിച്ചു. രാവിലെ കഴിക്കാനുള്ള ഇഡ്ഡലിയും  ചമ്മന്തിയും  വേറെ പൊതികളില്‍ ഉണ്ടായിരുന്നു.

അത്താഴം  കഴിച്ച് വെറ്റില മുറുക്കി അവര്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ പാലക്കാട് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഉണര്‍ ന്നു. ധൃതിയില്‍ സഞ്ചികളും  കാവടികളുമെടുത്ത് തീവണ്ടിയില്‍ നിന്നും  ചാടിയിറങ്ങി. അല്പം  കൂടി ഉറങ്ങിപ്പോയിരുന്നെങ്കില്‍ അവര്‍ വേറെ വല്ലയിടത്തും  എത്തുമായിരുന്നു. ആശ്വാസത്തോടെ പഴനിയാണ്ടവന്` നന്ദി പറഞ്ഞ് അവര്‍ ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു.

' പഴനിയ്ക്ക് പുഗ്ഗാനിപ്പോ വണ്ടിയുണ്ടോന്നും? ' ഒന്നാമന്‍ ചോദിച്ചു.

'ദാ..പ്പൊന്ന് പോയ്ദല്ലേള്ളൂ...ഒന്ന് ചെട്ക്കനെ വന്നാ അതില്` പുഗ്ഗാരുന്നൂ.' കൗണ്ടറില്‍ ഇരുന്നയാള്‍ പറഞ്ഞു.

'അദ്ദാ...അടുത്ത് എപ്പളാണുന്നും  വണ്ടി ?'

'നിപ്പോ ഒടനെയൊന്നുല്ലാ... നിങ്ങള്` ഒന്ന് ചെയ്യീ... നേരെ ടൗണിലേയ്ക്ക് പൊയ്ക്കോളീം ... അവടന്ന്  പഴനിക്കീ ബസ്സ് ഷ്ടം  പോലേണ്ട്.'

''.

അവര്‍ പാലക്കാട് പട്ടണം  ലക്ഷ്യമാക്കി നടന്നു. ഒലവക്കോടും  ഓട്ടുകമ്പനിയും  പുതിയപാലവും  താരേക്കാടും  സുല്‍ ത്താന്‍ പേട്ടയും  കടന്ന് അവര്‍ കോട്ടമൈതാനത്തെത്തി.

'ബാഗുന്തി' രണ്ടാമന്‍ പറഞ്ഞു. മൂന്നാമന്‍ തലയാട്ടി.

ഒന്നാമന്‍ വഴിയരികിലെ ഒരു പെട്ടിക്കടയിലേയ്ക്ക് ചെന്നു.

'പഴനിക്കി പോണ ബസ്സ് എവിടിയാവ്വേ?'

'അവടെ വരും. അദ് ല്` കേറീര്ന്നാ മതി' കടക്കാരന്‍ പറഞ്ഞു.

ഒന്നാമന്‍ തിരിച്ച് കൂട്ടുകാരുടെ അടുത്ത് ചെന്നു. കുറേ നേരം  കാത്തു നിന്നിട്ടും  പഴനിയ്ക്കുള്ള ബസ്സ് മാത്രം  വന്നില്ല. ഒരിക്കല്‍ കൂടി ഒന്നാമന്‍ പെട്ടിക്കടയിലേയ്ക്ക് പോയി.

'ആവൂ.....പൊള്ളാച്ചി വണ്ടി എത്രണ്ണം  പോയി..കേറിയിരിക്കാര്ന്നില്ലേ...?' കടക്കാരന്‍ തലയില്‍ കൈ വച്ച് ചോദിച്ചു.

അപ്പോഴാണ്` അവര്‍ ക്ക് കാര്യം  മനസ്സിലായത്. പൊള്ളാച്ചി ബസ്സില്‍ കയറി അവിടെ നിന്നും  വേറെ ബസ്സില്‍ പഴനിയെത്താം.പുതിയ അറിവിന്റെ ഉന്മേഷത്തില്‍ അവര്‍ പൊള്ളാച്ചി ബസ്സ് കാത്തു നിന്നു. ഒന്നാമന്‍ കടക്കാരനോട് വീണ്ടും കുറേ നേരം സം സാരിച്ചു. രണ്ടാമനും മൂന്നാമനും പൊള്ളാച്ചി ബസ്സ് കാത്തു നിന്നു. ഒന്നാമന്‍ തിരിച്ചു വന്നപ്പോഴേയ്ക്കും അവര്‍ ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.

അപ്പോഴേയ്ക്കും  വെയില്‍ പഴുത്തു. ആന്ധ്രയിലെ മുളകുകാറ്റല്ലായിരുന്നു അവര്‍ അനുഭവിച്ചത്. കരിമ്പനപ്പട്ട കൊണ്ട് വീശുന്നതു പോലെ കനത്ത ചൂടുകാറ്റായിരുന്നു. അവര്‍ വിയര്‍ ത്തു. വെയിലില്‍ കുളിച്ച കോട്ട കണ്ട് കണ്ണ്` മഞ്ഞളിച്ചു. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു.

'നിങ്ങള്` രണ്ടാളും  പോയ്യിട്ട് വരീ.. ഞാന്‍ വ്വടെ നിക്കാ'

മറ്റ് രണ്ടുപേരും  അതിശയത്തോടെ വാ പൊളിച്ചു.

'നിങ്ങള്` പൊയ്യിട്ട് വരീ... ഞാമ്പറഞ്ഞില്ലേ..ഏത്?'

അവര്‍ സമ്മതിച്ചു. ഒന്നാമന്‍ സഞ്ചിയെടുത്ത് മൈതാനം  ലക്ഷ്യമാക്കി നടന്നു. അയാളുടെ കാവടി ചൂടുകാറ്റില്‍ പറന്നുപോയി.

രണ്ടാമനും  മൂന്നാമനും  അടുത്ത പൊള്ളാച്ചി ബസ്സില്‍ കയറി യാത്രയായി. കൊടുവായൂരും  തത്തമം  ഗലവും  മീനാക്ഷിപുരവും  കടന്ന് ബസ്സ് തമിഴ് നാട്ടില്‍ ചക്രം  കുത്തിയപ്പോള്‍ ഒന്നു കുലുങ്ങി. ടാറുരുകുന്ന മണം  അവരെ മത്തുപിടിപ്പിച്ചു. രജനീകാന്തിന്റേയും  ജയലളിതയുടേയും  കട്ടൗട്ടുകള്‍ കണ്ടു. അവര്‍ ആന്ധ്രയില്‍ കാണുന്നതു പോലെ ചിരഞ്ജീവിയല്ലായിരുന്നു അവിടെ.

'ബാഗുന്തി' അവര്‍ പരസ്പരം  തലയാട്ടിക്കൊണ്ട് പറഞ്ഞു.

പൊള്ളാച്ചിയെത്തിയപ്പോഴേയ്ക്കും  ഉച്ച കഴിഞ്ഞിരുന്നു. വെയില്‍ കത്തുന്നുണ്ടായിരുന്നെങ്കിലും  ഒരു വാട്ടം  അനുഭവപ്പെട്ടു. ചെറിയ മഴക്കോളും  കണ്ടു. പൊള്ളാച്ചി ബസ് സ്റ്റാന്റില്‍ അവര്‍ പഴനി അന്വേഷിച്ചു.

'ദോ..അന്കെ വറും....അവങ്ക ചാപ്പാട്ക്ക് പോയിര്പ്പാ...ഇന്കേ നില്ല് ന്നാ...വണ്ടി വന്തോടനേ സൊല്ലറേന്‍. ' ബസ് സ്റ്റാന്റില്‍ ചായയും  ഉഴുന്നുവടയും  വില്ക്കുന്നയാള്‍ പറഞ്ഞു.

അവര്‍ തലയാട്ടി. ചായക്കാരന്റെ കണ്ണു തെറ്റിയപ്പോള്‍ അവിടം  വിട്ട് പൊള്ളാച്ചി പട്ടണം  കാണാന്‍ പുറപ്പെട്ടു. അവിടെ നിറയെ ലോറികളായിരുന്നു. സൈക്കിള്‍ ചവുട്ടിപ്പോകുന്ന തമിഴത്തിപ്പെണ്ണുങ്ങളേയും  കുതിരവണ്ടികളേയും  കണ്ടു. കടകളിലെല്ലാം  തിരക്കായിരുന്നു. വഴിവാണിഭക്കാര്‍ വഴിപോക്കരെ ക്ഷണിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കാളവണ്ടികള്‍ നിറയെ കരിക്കിന്‍ കുലകളുമായി ഒരു കൂട്ടം  പോകുന്നത് കണ്ടു.

'നീ ഇന്കേ നില്ല്..  നാന്‍ പോയി സാപ്പിട എതാവത് വാന്കീണ്ട് വാറേന്‍.' രണ്ടാമന്‍ പറഞ്ഞു. എന്നിട്ടയാള്‍ റോഡിനപ്പുറത്തുള്ള ചായക്കടയില്‍ പോയി ഊത്തപ്പവും  തേന്കാചട്ട്ണിയും  വാങ്ങി വന്നു. അവര്‍ ഒരോരത്തിരുന്ന് അത് കഴിച്ചു.

അപ്പോള്‍ അവിടെ വള, പൊട്ട് വ്യാപാരം ചെയ്യുകയായിരുന്ന തമിഴത്തി രണ്ടാമനെ നോക്കി ചിരിച്ചു. അവളുടെ മെഴുക്കു പുരണ്ട മുഖം വെയിലില്‍ തിളങ്ങുന്നുണ്ടായിരുന്നു.

'എന്നാ അയ്യാ...വള പൊട്ട് മാലൈ വാങ്കല്ലയാ?' അവള്‍ ചോദിച്ചു.

'അതെല്ലാം എനക്കെത്ക്ക്?'

'പൊണ്ടാട്ടി ഇല്ലൈയാ, ഇല്ലെന്നാ അസലാത്ത് പൊണ്ണുക്ക് കൊട്'

'അയ്യാ...എനക്ക് പൊണ്ടാട്ടിയും ഇല്ലൈ, അസലാത്ത് പൊണ്ണും ഇല്ല..എനക്ക് നാന്‍ മട്ടും താന്‍ '

ഓ..അപ്പടിയാ...അസലാത്ത് അം ബുജത്തെ പാത്തേളാ..അവള്‍ ആത്തുക്കാരന്‍ കൊഞ്ചറത് കേട്ടേളാ..' അവള്‍ കളിയാക്കി പാടി.

രണ്ടാമന്` അവളെ വല്ലാതെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. അയാള്‍ മൂന്നാമനോട് ഇങ്ങനെ പറഞ്ഞു:

'ഡേയ്ഞാ എന്ന സൊല്ല വറേന്നാ….' ഇപ്പോ എന്നാലെ പളനിക്കെല്ലാം  വര മുടിയാത്. ഇങ്കയേ എതാവത് വേല പാക്കണം  പോലിരുക്ക്.. നീ ഒന്ന് സെയ്യ്...പളനീന്നാ കിട്ടെ താനേ. നീ പോയി വാ...അതുക്കുള്ളേ എന്നാലെ മുടിഞ്ചളവുക്ക് എതോ സെയ്റേന്‍...ഒനക്കും  സേര്‍ ത്ത് താ...എന്ന സൊല്‍ റേ?'

മൂന്നാമന്‍ മറുത്തൊന്നും  പറഞ്ഞില്ല. ഊത്തപ്പം  കഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും  പഴനി ബസ്സ് വന്നു. മൂന്നാമന്‍ ഓടിച്ചെന്ന് ബസ്സില്‍ കയറിയിരുന്നു. രണ്ടാമന്‍ തമിഴത്തിയുടെ പിന്നാലെ പോകുന്നത് കണ്ടു. അയാളുടെ കാവടി ഏതോ കുതിരവണ്ടിയ്ക്കടിയില്‍ പെട്ടു.

ബസ്സ് പുറപ്പെട്ടു. ഉഡുമലപ്പേട്ടയും  വടപളനിയും  താണ്ടി അത് പഴനി മുരുകന്റെ കാലടികളില്‍ ചെന്ന് നിന്നു. മൂന്നാമന്‍ പഴനി ബസ് സ്റ്റാന്റില്‍ ഇറങ്ങി. അവിടെ ലോഡ്ജുകാരുടെ ബഹളമായിരുന്നു.

'മീരു തെലുഗേനാ?..മഞ്ചി റൂമുന്തി..റണ്ടീ റണ്ടീ.....പൊദ്ദിന ദർശനം കൂടെ ഏർപ്പാട് ചെസ്താ..റണ്ടീ...അട്ടു കാദു സാർ ഇട്ടു....’

എല്ലാവരില്‍ നിന്നും  രക്ഷപ്പെട്ടു അയാള്‍ പഴനിമല കയറി. തൈപ്പൂയ്യമായതു കൊണ്ട് നല്ല തിരക്കായിരുന്നു. മൊട്ടത്തലയില്‍ കളഭം പൂശി കുടുമിയും ആട്ടി നടക്കുന്ന പളനിയപ്പന്മാരായിരുന്നു അവിടെ മുഴുവനും. കാവടിയേന്തിയ ഭക്തന്മാര്‍ തുള്ളിത്തുടിച്ച് പടികള്‍ കയറുന്ന കാഴ്ച അയാളെ അത്ഭുതപ്പെടുത്തി.

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

അയാള്‍ ക്ക് അപ്പോഴാണ്` പഴനിയ്ക്ക് പോകേണ്ടത് എങ്ങിനെയെന്ന് മനസ്സിലായത്. അയാളും  കാവടി തോളിലിട്ട് ആരോ പൂശിക്കൊടുത്ത കുന്കുമവും  ഭസ്മവും  അണിഞ്ഞ് മല ചവുട്ടി.

വേല്മുരുകാ ഹരോഹര
ശ്രീമുരുകാ ഹരോഹര
ആറുമുഖാ ഹരോഹര
ആദിരൂപ ഹരോഹര……

അപ്പോള്‍ ആകാശം  ഇരുണ്ടുകൂടി. അന്തരീക്ഷം  തണുത്തു. ഒരു പാറക്കെട്ടിന്റെ മുകളില്‍ നിന്ന് നോക്കിയപ്പോള്‍ ദൂരെ മഴവില്ല് കണ്ടു. ചുമലിലിരിക്കുന്ന കാവടി പോലെ. മഴവില്ലില്‍ നിന്നും  ഒരു മയില്‍ പറന്ന് വന്ന് പാറയില്‍ ഇരുന്നു. അയാള്‍ അതിന്റെ ചുമലില്‍ കയറിയിരുന്നു. അപ്പോള്‍ ആകാശത്തുനിന്നും വെള്ളിവേലുകള്‍ പോലെ ഇടിമിന്നല്‍ ചിതറി. മയില്‍ അയാളേയും  കൊണ്ട് പറന്ന് പറന്ന് മഴവില്ലില്‍ മാഞ്ഞു.

ഹര ഹരോ ഹരാ....

20 comments:

  1. ആന്ധ്രയില്‍നിന്ന് പാലക്കാട് എത്തി പളനിയിലേയ്ക്ക് ഞാനും യാത്ര ചെയ്തു. എന്ത് സുന്ദരമായ കഥ. വളരെ ഇഷ്ടമായി. ഓരോ ദേശത്തിനനുസരിച്ച് ഭാഷയും വേഷവും ഭാവവുമൊക്കെ മാറുന്ന തീര്‍ത്ഥാടകര്‍. തീര്‍ച്ചയായും നല്ലൊരു കഥ. അഭിനന്ദനങ്ങള്‍

    ReplyDelete
  2. രസകരമായി അവതരിപ്പിച്ചു മൂന്നു തെലുങ്കന്മാര്‍ പഴനിയ്ക്ക്
    പോയ കഥ.
    ആശംസകള്‍

    ReplyDelete
  3. രസകമായ എഴുത്ത്, ഫോളോയിങ്ങ്.....
    പക്ഷേ പാലക്കാടെന്തിനാണു ഒന്നാമൻ നിന്നത് ?
    പിന്നെ , എന്താണീ ഭാഗുന്തി ?

    ഇനിയുമെഴുതൂ

    ReplyDelete
  4. @ സുമേഷ്, തെലുങ്കില്‍ ഭാഗുന്തി എന്നാല്‍ നന്നായിട്ടുണ്ട്, നല്ലത് എന്ന് അര്‍ ഥം . പിന്നെ ഒനാമനും രണ്ടാനമും ഒരോയിടത്ത് നിന്നത് ദുരൂഹം ..എനിക്കും അറിയില്ല. വന്നതിനും വായിച്ചതിനും നന്ദി

    ReplyDelete
    Replies
    1. ഭാഗുന്തി എന്ന് ചൊല്‍മൊഴി ആണ് “ഭാഗാ ഉന്നദി” എന്നാണ് ശരിയെന്ന് തോന്നുന്നു. (ഇരുപത് വര്‍ഷം മുമ്പ് വിശാഖപട്ടണത്തെ രണ്ടുവര്‍ഷവാസത്തില്‍ കേട്ടറിവ് മാത്രം. ശരിയാണോന്ന് ഉറപ്പില്ല)

      Delete
    2. അജിത്ത്, ഇതത്ര പ്രശ്നമുള്ള കാര്യമാണോ? കഥയല്ലേ പ്രധാനം ..പിന്നെ എനിക്ക് ആറ്‌ വര്‍ ഷത്തെ ഹൈദരാബാദ് വാസപരിചയമേ ഉള്ളൂ..

      Delete
  5. കഥയുടെ പുതുവഴികള്‍ .തെലുങ്കന്മാരെ പോലെ മതി മറന്നു മനം മറന്നു ഞാനും ഇവിടെ നില്‍ക്കുന്നു ,ബാഗുന്തി ..ഹരഹരോഹര

    ReplyDelete
  6. ഭാഗുന്തി !. മിസ്സിംഗ് ആന്ധ്ര മുളകുകാറ്റ്.

    ReplyDelete
  7. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  8. പ്രിയപ്പെട്ട നജീമുദ്ദീന്‍ ..താങ്കള്‍ പറഞ്ഞത് ശരിയാണ്`. .നോവല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കൂ..നല്ലതാണെങ്കില്‍ തീര്‍ച്ചയായും വായിക്കപ്പെടും ..ആശംസകള്‍

    ReplyDelete
  9. hara hara...

    നല്ല കഥ...

    ReplyDelete
  10. ഹ ..ഹ ..ഹര ഹരോ ഹര ഹര...രസകരമായ അവതരണത്തിനു അഭിനന്ദനങ്ങള്‍ ..

    ReplyDelete
  11. നന്നായി അവതരിപ്പിച്ചിരിക്കുന്നൂ‍ൂ.....

    ReplyDelete
  12. നന്നായി പറഞ്ഞിട്ടുള്ള കഥ.
    ഒടുക്കം മാനത്ത് ഒരു വര്‍‌ണ്ണക്കാവടിയും.
    ഒ.വി.വിജയന്റെ ഒരു കഥയുണ്ട്. പാലക്കാട്ടുകാര്‍ തൃശ്ശൂര്‍ക്കോ മറ്റോ വരുന്നത്.
    ഓരോ നാടിന്റേയും സംസാര രീതി വച്ച് ഒരു കഥ. പേരു മറന്നു പോയി.

    ReplyDelete
  13. @theskeptic ഇരിങ്ങാലക്കുട എന്ന കഥയാണോ ഉദ്ദേശിച്ചത്?

    ReplyDelete
  14. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ ക്കും നന്ദി

    ReplyDelete
  15. മൂന്ന് തെലുങ്കന്മാര്‍ അതത് പ്രദേശത്തെത്തുമ്പോ അവിടത്തെ ലോക്കല്‍ സ്ലാങ്ങില്‍ ഉള്ള അവരുടെ സംഭാഷണം കഥയില്‍ ചേര്‍ത്തിരിക്കുന്നത് തീര്‍ച്ചയായും ഈ മൂന്നു പേരെയും നാടിന്റെ എല്ലായിടത്തും കാണാമെന്നുള്ളതിന്റെ സൂചനയായി വായിക്കുന്നു....
    ഞാനിതില്‍ ഒന്നാമനാണോ രണ്ടാമനാണോ എന്നുള്ള സന്ദേഹമേ ഇപ്പൊ ഉള്ളൂ.... :)

    ഈ കഥപറച്ചിലിന്റെ താളവും ലാളിത്യവും എടുത്തു പറയേണ്ടതുണ്ട്..... ബാഗുന്തി... !!!

    ReplyDelete
  16. പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  17. athi manoharam aayittundu.....
    virasatha illaatha -- puthuma niranja avatharanam...
    Andhrayilninnum thamilnaadu vazhi keralthil vannu... pinne thirichu thamilnaattil poyapole undu....
    enthaayaalum Pazhani aandavante mayil kalakki..
    Warm Regards ... Santhosh Nair
    http://www.sulthankada.blogspot.in/

    ReplyDelete