ശത്രുരാജ്യത്തിലാണെങ്കിലും, യുദ്ധത്തിലാണെങ്കിലും മനുഷ്യത്വം കൈവിടാന്‍ സമ്മതിക്കാത്ത, മേലധികാരികളെപ്പോലും ധിക്കരിച്ച് ശത്രുരാജ്യത്തിലെ ആരേയെങ്കിലും രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്ന സൈനികന്റെ അല്ലെങ്കില്‍ തദ്ദേശിയുടെ കഥ പറയുന്ന സിനിമകള്‍ ഒരു നമ്പറാണ്. തന്റെ ദേശം എത്ര സുന്ദരം എന്നൊക്കെ വെള്ളപൂശാന്‍ ധാരാളം മതി ഇവ. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം ടൈംടേബിള്‍ വച്ച് ഇത്തരം സിനിമകള്‍ പടച്ചുവിടും. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബജ്‌റംഗി ഭായ്ജാന്‍ ഒക്കെ ആ പട്ടികയില്‍ വരും.
അതൊക്കെ അവിടെയിരിക്കട്ടെ, പറഞ്ഞുവന്നത് കിം കി ഡുക്കിന്റെ ദ നെറ്റ് എന്ന സിനിമയെക്കുറിച്ചായിരുന്നു.
അതൊക്കെ അവിടെയിരിക്കട്ടെ, പറഞ്ഞുവന്നത് കിം കി ഡുക്കിന്റെ ദ നെറ്റ് എന്ന സിനിമയെക്കുറിച്ചായിരുന്നു.
വടക്കന്‍ കൊറിയയിലെ ഡിക്‌റ്റേറ്റര്‍ഷിപ് എല്ലാവര്‍ക്കും അറിയാം.
ദ നെറ്റിന്റെ കഥയും അറിയാമായിരിക്കും.
വടക്കന്‍ കൊറിയയിലെ കഥ പറയുമ്പോളെല്ലാം സ്വേഛ്ഛാധിപത്യത്തിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം നാട്ടിലെ കാര്യങ്ങള്‍ അല്പം മയപ്പെടുത്തുന്നു കി ഡുക്.
തെക്കന്‍ കൊറിയയില്‍ പൊതുവേ മാന്യമായാണ് പെരുമാറ്റം. ഒരു ഉദ്യോഗസ്ഥന്‍ മാത്രം അല്പം പിശകാണ്. അത് അയാള്‍ക്ക് ചില മുന്‍വിധികള്‍ ഉള്ളത് കൊണ്ടാണ്. ബാക്കിയെല്ലാവരും തരക്കേടില്ല. ചോദ്യം ചെയ്യലൊക്കെ മാതൃകാപരം. സമത്വസുന്ദരമാണ് സിയോള്‍ നഗരം. സമ്മാനങ്ങളൊക്കെ കൊടുത്താണ് നാമിനെ തിരിച്ചയയ്ക്കുന്നത്.
എന്നാല്‍ വടക്കന്‍ കൊറിയയില്‍ സ്ഥിതി അങ്ങിനെയല്ല. കൈക്കൂലിക്കാരും അത്യാഗ്രഹികളുമാണ് ഉദ്യോഗസ്ഥര്‍. കാശടിച്ച് മാറ്റും. സ്വന്തം പൗരനെ വെടി വച്ച് കൊല്ലും. നാമിന് തെക്കന്‍ കൊറിയയുടെ ഓഫര്‍ സ്വീകരിച്ചാല്‍ മതിയായിരുന്നില്ലേയെന്ന് തോന്നിപ്പോകും. അങ്ങനെ നൈസായി കുമ്മായമടിക്കുകയാണ് കി ഡുക്ക്.
No comments:
Post a Comment