തലക്കെട്ടിൽ സൂചിപ്പിച്ചത് പോലെ ഒരു മനുഷ്യനെ ചുമ്മാ അങ്ങില്ലാതാക്കാനുള്ള വഴികളാണ് ഇനി പറയാൻ പോകുന്നത്. ഈ പ്രക്രിയയുടെ പ്രധാന ഗുണം എന്താണെന്നാൽ നിയമത്തിന്റെ നൂലാമാലകൾ ഇല്ലെന്നതാണ്. കൊലപാതകം പോലുള്ള പഴഞ്ചൻ രീതികളിലെ കുരുക്കുകൾ ഒട്ടും തന്നെയില്ല. ശവം മറവ് ചെയ്യൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ തലവേദനകൾ വേണ്ട. കൃത്യം നടന്നതിന് ശേഷവും നിങ്ങൾ മാന്യനും മനുഷ്യസ്നേഹിയുമായ ഒരാളായിത്തന്നെ സമൂഹത്തിൽ തുടരാൻ കഴിയുന്നതാണ്.
ആദ്യമായി ചെയ്യേണ്ടത് ഇല്ലാതാക്കൽ മുറി ഒരുക്കുകയാണ്. എളുപ്പത്തിന് ലാബ് എന്ന് തന്നെ വിളിക്കാം. ലാബ് ഒറ്റപ്പെട്ട ഒരു വീടോ അല്ലെങ്കിൽ ഏതെങ്കിലും കൂറ്റൻ ഫ്ലാറ്റിലെ മുറിയോ ആകാവുന്നതാണ്. തുറസ്സായതും ആൾപ്പെരുമാറ്റം കൂടുതലുള്ളതുമായ സ്ഥലങ്ങൾ പറ്റില്ല.
ലാബ് താഴെ പറയുന്ന വിധം ഒരുക്കേണ്ടതാണ്.
1. .നല്ല വെളിച്ചം കിട്ടുന്ന മുറിയായിരിക്കണം.
2. .ഉറപ്പുള്ള വാതിൽ ഉണ്ടായിരിക്കണം
3. .കമ്പ്യൂട്ടർ, ഇന്റർ നെറ്റ് തുടങ്ങിയവ ഉണ്ടായിരിക്കരുത്
4. .മൊബൈലിന് റേഞ്ച് കിട്ടരുത്
5. .കൂടി വന്നാൽ ഒരു കട്ടിൽ അല്ലെങ്കിൽ കസേര എന്നിവ മാത്രമേ പാടുള്ളൂ
6. .പാചകം, പന്നിവളർത്തൽ, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങൾ വയ്ക്കാം ( ഓപ്ഷണൽ)
7. .കയർ, ലോഹം കൊണ്ടുള്ള ആയുധങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല.
8. .കുടിക്കാൻ വെള്ളം ഒരു മൺ കൂജ നിറയെ, ഭക്ഷണം.
9. .സീലിങ് ഫാൻ, പഴയതും കറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്നതുമായത് ഒരെണ്ണം
1 .തുറക്കാൻ കഴിയാത്ത ജനലുകളായിരിക്കണം
മേല്പറഞ്ഞ പ്രകാരം മുറി ഒരുക്കിക്കഴിഞ്ഞാൽ പകുതി ജോലി തീർന്നെന്ന് കരുതാം. ഇര പിടിക്കുന്നതാണ് അടുത്ത നീക്കം. ഇല്ലാതാക്കാൻ പോകുന്ന വ്യക്തിയെ പ്രലോഭിച്ച് വീഴ്ത്തുന്നതാണ് എളുപ്പം. ഒരു മദ്യപാനത്തിനോ, ചർച്ചയ്ക്കോ അയാളെ ക്ഷണിക്കുക, മോഹനവാഗ്ദാനങ്ങൾ നൽകുക തുടങ്ങിയ ടെക്നിക്കുക്കൾ പ്രയോഗിക്കാവുന്നതാണ്. ലാബിലേയ്ക്ക് അയാളെ എത്തിക്കുന്നതിന് എന്ത് തന്ത്രവും ഉപയോഗിക്കാം. അയാളെ ഒറ്റയ്ക്ക് ലാബിൽ കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും. ലാബിലെത്തിയ ശേഷം അയാളെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുക. കവിത ചൊല്ലുക, പാട്ട് പാടുക, ചീട്ട് കളിക്കുക എന്നിങ്ങനെ എന്തുമാകാം. മദ്യത്തിന്റെ കൂടെയാകുമ്പോൾ ഇതെല്ലാം നന്നായി ആസ്വദിക്കപ്പെടുകയും ചെയ്യും. അയാൾ നിങ്ങളെ പുകഴ്ത്തും, സ്നേഹത്തെക്കുറിച്ച് പറഞ്ഞ് കരയും, ഉമ്മ വയ്ക്കും, അയാൾക്കുള്ളതെല്ലാം നിങ്ങൾക്കാണെന്ന് പറയും. എല്ലാം ദൈവത്തിന്റെ സഹായം എന്ന് വിനീതനായി സ്വീകരിക്കുക.
വൈകുന്നേരമായിരിക്കണം ഇതെല്ലാം. രാത്രി ഏതാണ്ട് 10 മണിയാകുമ്പോഴേയ്ക്കും കുടിച്ച് ബോധം മറയുന്ന ( നിങ്ങളല്ല, അയാൾ) രീതിയിലായിരിക്കണം കാര്യങ്ങളുടെ പോക്ക്. നിങ്ങൾ മദ്യപിക്കുന്നുണ്ടെന്ന് ഭാവിക്കാനേ പാടുള്ളൂ.
സമയം രാത്രി 10 മണി. കുടിച്ച് ബോധം മറഞ്ഞ് കിടക്കുന്ന ഇര. കുപ്പികളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് മുറി വൃത്തിയാക്കി പുറത്തിറങ്ങി വാതിൽ പുട്ടുന്നതോടെ നിങ്ങളുടെ ജോലി കഴിഞ്ഞു. 48 മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി അയാളുടെ ആത്മാവിനെ സ്വതന്ത്രനാക്കാൻ വേണ്ട് തിരിച്ച് വരാവുന്നതാണ്.
എത്രയെളുപ്പം അല്ലേ? 48 മണിക്കൂറിൽ അവിടെ സംഭവിച്ചതെന്താണ്? പറയാം.
സുഖമായി ഉറങ്ങിയതിന് ശേഷം അയാൾ ഉണരുന്നു. നല്ല തലവേദന കാരണം അസ്വസ്ഥനാണയാൾ. മുറിയിൽ വെളിച്ചം നിറഞ്ഞിരിക്കുന്നു. ആവശ്യത്തിൽ കൂടുതൽ എന്ന് വേണമെങ്കിൽ പറയാം. മുറിയിലെ വസ്തുക്കളുടെ അഭാവം ആണ് വെളിച്ചത്തിന് ആക്കം കൂട്ടുന്നത്. വെള്ളം കുടിച്ച് അയാൾ വീണ്ടും കിടക്കുന്നു. കുത്തിയൊലിക്കുന്ന വെളിച്ചം അയാളെ ശല്യപ്പെടുത്തുന്നുണ്ട്. തലവേദന, വെളിച്ചം എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞും കഷ്ടപ്പെട്ട് ഒടുവിൽ വീണ്ടും എഴുന്നേൽക്കുന്നു. വിശന്ന് തുടങ്ങിയ അയാൾ ഭക്ഷണം കഴിക്കാനൊരുങ്ങും. പക്ഷേ, ഒന്നും കഴിക്കാൻ പറ്റുന്നില്ല. ഛർദ്ദിക്കാൻ വരുന്നത് പോലെ. ജനലുകൾ അടച്ചിട്ടിരിക്കുന്നത് കാരണം മുറിയിലെ അന്തരീക്ഷത്തിന് കനം വച്ചിട്ടുണ്ടാകും. ഫാൻ കറങ്ങുന്നുണ്ടെങ്കിലും കാര്യമൊന്നുമില്ല. കുറേ നേരം ഒരോന്നാലോചിച്ചും ഉറങ്ങാൻ ശ്രമിച്ചും സമയം കളയാൻ ശ്രമിക്കുകയായിരിക്കും അയാൾ. ഇവിടെ വച്ചാണ് നമ്മുടെ പദ്ധതിയുടെ തുടക്കം. അസ്വസ്ഥത അയാളെ കീഴ്മേൽ മറിയ്ക്കുന്നു. ഒന്ന് പുറത്തേയ്ക്കിറങ്ങാൻ, ആരോടെങ്കിലും സംസാരിക്കാൻ വെമ്പുന്ന മനസ്സുമായി അയാൾ മുറീൽ ഉലാത്തുകയാണിപ്പോൾ. അപ്പോഴാണ് ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ കാണുന്നത്. പാചകം, പന്നിവളർത്തൽ തുടങ്ങിയ പുസ്തകങ്ങളാണെന്ന് കണ്ട് തിരികെ ഷെൽഫിൽ ഉപേക്ഷിക്കുന്നു. റേഞ്ച് ഇല്ലാത്തത് കാരണം മൊബൈലും പ്രയോജനമില്ലാത്തതായി.
ഉച്ചയോടടുക്കുമ്പോൾ വീണ്ടും വിശന്ന് തുടങ്ങിയ അയാൾ ബാക്കിയുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെപ്പോലെ അപ്പോഴും ഛർദ്ദൽ വഴിമുടക്കിയപ്പോൾ വെള്ളം മാത്രം കുടിച്ച് കറങ്ങുന്ന ഫാനിൽ കണ്ണ് നട്ട് കിടക്കുന്നു. ശരീരികമായ കീഴ്പ്പെടുത്തൽ ഇതോടെ അവസാനിച്ച് കഴിഞ്ഞു. തികച്ചും നിരുപദ്രവകരമായ നീക്കങ്ങളിലൂടെയാണ് ഇത് സാധിച്ചെടുത്തതെന്ന് ഓർക്കണം. വെളിച്ചം മുറിയിൽ നിറഞ്ഞ് കവിയുകയാണ്. കണ്ണടച്ചാൽ പോലും ഇരുട്ടാകാത്ത വിധം കൂർത്ത വെളിച്ചം. ശാരീരികമായും മാനസികമായും തളർന്ന് കഴിഞ്ഞ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതുന്നുണ്ടെങ്കിലും ഉഷ്ണം നിറഞ്ഞതും ഏകാന്തവുമായ ആ മുറി അസ്വസ്ഥതയ്ക്ക് മേൽ അസ്വസ്ഥത കെട്ടിപ്പടുക്കുന്നു.
ഇവിടെ തന്റെ നാശത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണയാൾ. സന്ധ്യയോടടുക്കുമ്പോൾ ഉറക്കമുണരുന്ന അയാൾ വല്ലാത്ത പിരിമുറുക്കത്തിലായിരിക്കും. വിയർപ്പിൽ കുളിച്ച കുപ്പായം ഊരിയെറിഞ്ഞ് വീണ്ടും ഉലാത്താൻ തുടങ്ങുന്ന അയാളെ ഏറ്റവും ശല്യപ്പെടുത്തുന്നത് ഫാനിന്റെ ശബ്ദമാണ്. അടുത്ത ദിവസം ഇതേ നേരമാകുമ്പോഴേയ്ക്കും ഇര മൃതപ്രായനായിട്ടുണ്ടാകും. പിന്നെ ഏതാനും മണിക്കൂറുകൾക്കകം ആത്മഹത്യ ചെയ്യാൻ പോലും അവസരം കിട്ടാതെ വിഷമിച്ച് അയാളുടെ ആത്മാവ് ശരീരം ഭേദിച്ച് പുറത്ത് കടക്കും. ഈ ആത്മാവിനെ പുറത്ത് കടക്കാൻ അനുവദിക്കുകയാണ് വേണ്ടത്, ആത്മാക്കളെ അലയാൻ അനുവദിക്കുക. നിങ്ങളുടെ കാരുണ്യത്തിലും സ്നേഹത്തിലും ആകൃഷ്ടനായി നാട് വിട്ട് പൊയ്ക്കോളും ആത്മാക്കൾ.
48 മണിക്കൂറുകൾക്ക് ശേഷം മുറി തുറന്ന് അയാളെ വിളിച്ചുണർത്തി തെറ്റ് പറ്റിപ്പോയതാണെന്നും സംഭവിച്ചതിനെല്ലാം മാപ്പ് ചോദിക്കുന്നതായും പറഞ്ഞ് അയാളെ പുറത്തെത്തിക്കുക. ആത്മാവ് നഷ്ടപ്പെട്ട അയാൾ എല്ലാം ക്ഷമിച്ചെന്നും വിഷമിച്ചെന്നും പറഞ്ഞ് കരയാനിടയുണ്ട്. കുറേ കാലത്തേയ്ക്ക് അയാൾ ആരുമായും സംസാരിക്കുകയോ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യില്ല. നിങ്ങൾ അത്യധികം സമാധാനത്തോടേയും സംതൃപ്തിയോടേയും ജീവിക്കുകയും ചെയ്യാവുന്നതാണ്. ഈ ജന്മത്തിൽ അയാൾ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തി നോക്കുകയോ നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യില്ല.
മുന്നറിയിപ്പ്:
മേൽപ്പറഞ്ഞ രീതി കവികൾ, കലാകാരന്മാർ, കാമുകന്മാർ എന്നിവരിൽ പ്രവർത്തിക്കില്ല. അവർ ഏകാന്തത മുതലെടുത്ത് സൃഷ്ടിപരമായ കാര്യങ്ങളിൽ ഏർപ്പെടാനിടയുണ്ട്. അങ്ങിനെയുള്ളവരെ തല്ലിക്കൊല്ലുകയോ കൊക്കയിലെറിയുകയോ ചെയ്ത് ശല്യം തീർക്കാവുന്നതാണ്.
ഇത്തരത്തിൽ ശ്രദ്ധാപൂർവ്വം ഒരുക്കുന്ന കെണികളിലൂടെ ശത്രുനാശം സാധിക്കാനായുള്ള വഴികൾ ഞങ്ങൾ വിൽക്കുന്നുണ്ട്. എല്ലാവരും വായിച്ച് അതെല്ലാം പ്രയോജനരഹിതമാകാതിരിക്കാൻ പുസ്തകരൂപത്തിൽ ഒന്നും ലഭ്യമല്ല. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ട് അപ്പോയ്മെന്റ് മേടിച്ച ശേഷം ഒറ്റയ്ക്ക് വന്ന് സൂത്രങ്ങൾ മനസ്സിലാക്കേണ്ടതാണ്.
ആകർഷകമായ ഓഫർ
രണ്ട് സൂത്രങ്ങൾ ഒന്നിച്ചെടുക്കുന്നവർക്ക് രണ്ടാമത്തെ സൂത്രത്തിന് 25% വിലക്കിഴിവ്
ശുഭം
എനിക്കാ രണ്ടാമത്തെ സൂത്രം മാത്രം മതി ...
ReplyDeleteഇത്ര ഓക്കെ കഷ്ട്ടപെടുന്നതിലും നല്ലത്..അയാളെ ഈ ബ്ലോഗ് വായിപ്പിക്കുന്നതല്ലേ ???..
വ്യത്യസ്ഥതയുണ്ട്...!
ReplyDeleteഫൈസു..അങ്ങിനെയെങ്കിൽ അങ്ങിനെ..ആവശ്യമുള്ളപ്പോൾ ഈ ബ്ലോഗ് വായിപ്പിച്ചോളൂ
ReplyDeleteരഞ്ജിത് .. നന്ദി
:)
ReplyDeleteകൊള്ളാം..
ReplyDeleteമേൽപ്പറഞ്ഞ രീതി കവികൾ, കലാകാരന്മാർ, കാമുകന്മാർ എന്നിവരിൽ പ്രവർത്തിക്കില്ല. അവർ ഏകാന്തത മുതലെടുത്ത് സൃഷ്ടിപരമായ കാര്യങ്ങളിൽ ഏർപ്പെടാനിടയുണ്ട് :D
ReplyDeletegood one jayesh
ഡ്രീംസ്, അനിൽജി, മനു മാഷ്..നന്ദി
ReplyDeleteinteresting..:)
ReplyDeletekochiyilentha paripadi?
രാമൊഴി..കൊച്ചിയില്‍ ഭയങ്കര പരിപാടികളാണ്
ReplyDeleteഇത് കലക്കീട്ടുണ്ടല്ലോ :)
ReplyDeleteബ്ലോഗ് കൊലപാതക ശ്രമം...
ReplyDeleteബ്ലോഗ് വഴി കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതിന് യുവ ബ്ലോഗര്‍ അറസ്റ്റില്‍...
എഴുതുവാന്‍ ഉപയോഗിച്ച പേന, പോസ്റ്റ് ടൈപ്പ് ചെയ്തു പബ്ലീഷ് ചെയ്ത കമ്പ്യൂട്ടര്‍ എന്നിവ പോലീസ് പിടിച്ചെടുത്തു..
ജയേഷ്..കൊള്ളാം നന്നായിരിക്കുന്നു... !!!!
മച്ചു.......നീ ഇതിനായുരുന്നു അല്ലെ നീ എന്റെ അടുത്ത് " കൊച്ചിക്ക് വാ കൊച്ചിക്ക് വാ....".എന്നു പറഞ്ഞീരുന്നത് അല്ലെ...
ReplyDeleteയൂ ടൂ ബ്രൂട്ടസ്.................
ജയേഷേ.........ഞാന്‍ രാജസേനന്റെ മലയാള സിനിമ " എ സ്മോള്‍ ഫാമിലി " കണ്ടതില്‍ പിന്നെ....ഞാന്‍ വെള്ളമടി നിര്‍ത്തീ...........
കൊള്ളാമല്ലോ.
ReplyDelete"ningalalla ayaal" :-)
ReplyDelete"melpparanja reethi........... " :D