Showing posts with label പള്‍പ്പ് ഫിക്ഷന്‍. Show all posts
Showing posts with label പള്‍പ്പ് ഫിക്ഷന്‍. Show all posts

Quentin Tarantino: Chapter 2 – Pulp Fiction – Part 4





തൊണ്ണൂറുകളിലെ ensemble സിനിമകളിൽ ആക്ഷൻ രംഗങ്ങൾ വളരെ പ്രധാനമാണെന്ന് കരുതപ്പെട്ടിരുന്ന കാലത്ത്, ഹാർവ്വി കേയ്ടൽ, ജോൺ ട്രവോൾട്ട, സാമുവേൽ ജാക്ക്സൺ എന്നിങ്ങനെയുള്ളവർ ഉണ്ടായിട്ടും ഉടനീളം സംഭാഷണങ്ങൾ നിറഞ്ഞ ഒരു അദ്ധ്യായം ചെയ്യാനുള്ള ചങ്കൂറ്റം റ്റരന്റിനോയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് The Bonnie Situation. സിനിമയിലെ രസകരമായ അദ്ധ്യായങ്ങളിലൊന്ന്. ഈ അദ്ധ്യായത്തിൽ വരുന്ന ജിമ്മി എന്ന കഥാപാത്രം റ്റരന്റിനോ തന്നെയാണ് ചെയ്തത്. വാസ്തവത്തിൽ അതിന് മുമ്പുള്ള ഒരു രംഗത്തിൽ മിയായ്ക്ക് അഡ്രിനാലിൻ കുത്തി വയ്ക്കുമ്പോൾ വരുന്ന ലാൻസ് എന്ന കഥാപാത്രമാണ് റ്റരന്റിനോ ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാൽഅത് സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗം ആയതിനാൽ അപ്പോൾ താൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ച് ജിമ്മി എന്ന കഥാപാത്രം തിരഞ്ഞെടുത്തു.


കഥയിൽ വിൻസന്റ് വൂൾഫ് എന്നയാൾ ദാദ ആയ മാർസലസിന്റെ സുഹൃത്താണ്. എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിക്കുന്നയാൾ. ഈ കഥാപാത്രത്തിന് ആ പേര് വച്ചതിനെപ്പറ്റി ഹോളിവുഡിൽ ഒരു രസകരമായ കഥയുണ്ട്. 1993 ഇൽ സ്റ്റാർ വാർസ് സിനിമയിൽ ജോലി ചെയ്തിരുന്ന ഒരു പ്രോഗ്രാമ്മറുടെ പേരാണ് വിൻസന്റ് വൂൾഫ്. ആ സംഘത്തിലുണ്ടായിരുന്ന ഏറ്റവും സരസനായ ആളായിരുന്നു അത്. ഒരിക്കൽ ഒരു ഹോളിവുഡ് പാർട്ടിയിൽ റ്റരന്റിനോ എന്ന ചെറുപ്പക്കാരനെ വൂൾഫ് കണ്ടുമുട്ടുന്നു. അപ്പോൾ ആ ചെറുപ്പക്കാരൻ വൂൾഫിന്റെ പേര് നന്നായിട്ടുണ്ടെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും പറഞ്ഞ് അവിടെ നിന്നും പോയി.

അതാണ് അവർക്കിടയിൽ നടന്ന ഒരേയൊരു കണ്ടുമുട്ടൽ. പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് പൾപ് ഫിക്ഷൻ പുറത്ത് വന്നു. അപ്പോൾ സ്റ്റാർ വാർസ് ടീമിൽ ജോലി ചെയ്യുകയായിരുന്ന വൂൾഫ് തന്റെ ടീമിനോടൊപ്പം പൾപ് ഫിക്ഷൻ കാണാൻ പോയി. ആദ്യം ജിമ്മിയുടെ വാതിലിൽ മുട്ടുന്നു. തുറക്കുമ്പോൾ എതിരേ ഹാർവി കേയ്ടലിന്റെ കഥാപാത്രം നിൽക്കുന്നു. ‘I’m Winston Wolf – I solve problems’ എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തുമ്പോൾ ആ സംഘം ആശ്ചര്യപ്പെട്ടു. അപ്പോഴാണ് ഒറിജിനൽ വൂൾഫ് അവരോടെ റ്റരന്റിനോയെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കണ്ടുമുട്ടിയത് പറഞ്ഞത്.
ഈ അദ്ധ്യായത്തിൽ വൂൾഫിനെ പരിചയപ്പെടുത്തുന്ന രംഗത്ത് അദ്ദേഹം ഒരു ഹോട്ടൽ സ്യൂട്ടിൽ ഇരിക്കുകയാണ്. അദ്ദേഹത്തിന് ഒരു ഫോൺ കാൾ വരുന്നു. മറുതലയ്ക്കൽ മാർസലസ് വാലസ് സംസാരിക്കുന്നു. ജിമ്മിയുടെ ഭാര്യ വരുന്നതിന് മുമ്പ് തലയിൽ വെടി കൊണ്ട് മരിച്ച മാർവിന്റെ ജഢം മറയ്ക്കണം. കാർ വൃത്തിയാക്കണം. വിൻസന്റിനേയും ജൂൾസിനേയും അവിടെ നിന്നും മാറ്റണം. ഇതൊക്കെയാണ് മാർസലസ് വാലസ് വൂൾഫിന് കൊടുക്കുന്ന ജോലികൾ. അതിന് ശേഷം അദ്ദേഹം പറയുന്ന ഡയലോഗ് പ്രശസ്തമാണ് ‘It’s about thirty minutes away. I’ll be there in ten’.  പിന്നെ റ്റൈറ്റിലിൽ “NINE MINUTES AND THIRTY-SEVEN SECONDS LATER”എന്ന് കാണിക്കുന്നു. വൂൾഫ് എത്തിച്ചേരുന്നു. അപ്പോഴാണ് ജിമ്മിയോട് അദ്ദേഹം പറയുന്ന I’m Winston Wolf, I solve problems  ഡയലോഗ് വരുന്നത്. ഇവിടെ റ്റരന്റിനോയുടെ പതിവുള്ള ടൈറ്റ് ക്ലോസ് അപ്പ് ഷോട്ട് ആയ അറിയിപ്പ് മണിയിൽ അമരുന്ന വിരലും കാണാം.


അദ്ദേഹം വീട്ടിലെത്തുന്ന സമയം തൊട്ട് ഏതാണ്ട് 45 നിമിഷങ്ങളിൽ ജിമ്മിയുടെ ഭാര്യ എത്തിച്ചേരും. അതിനുള്ളിൽ കാർ വൃത്തിയാക്കി, ഇരുവരേയും അവിടെ നിന്നും പറഞ്ഞയക്കണം. അതുകൊണ്ട് നേരേ ഗരാജിലേയ്ക്ക് പോകുന്നു വൂൾഫ്. അവിടെ വച്ച് ജിമ്മിയോട് തനിക്ക് ഒരു കാപ്പി വേണമെന്ന് പറഞ്ഞ് അത് എങ്ങിനെ വേണമെന്നും പറയുന്നു. ‘Lotsa cream, lotsa sugar’.സത്യത്തിൽ വൂൾഫ് എന്ന  കഥാപാത്രം എങ്ങിനെയുള്ളയാളാണെന്ന് ഈ രംഗത്തിൽ അദ്ദേഹം പറയുന്ന വചനങ്ങളിൽ നിന്നറിയാം. അദ്ദേഹം വിശ്വസിക്കാൻ കൊള്ളാവുന്നയാളാണ്. ജോലി നടപ്പാക്കുന്നതിൽ മിടുക്കൻ. എന്ത് കാര്യവും ശരിക്ക് പ്ലാൻ ചെയ്ത് ചെയ്യും. അതും പോരാതെ തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും നേടിയെടുക്കുന്നതിൽ മടിയൊന്നുമില്ലാത്ത ഒരാൾ. ഇതെല്ലാം വൂൾഫിനെ പരിചയപ്പെടുത്തുന്ന രംഗത്തിന്റെ ആദ്യത്തെ ചില നിമിഷങ്ങളിൽ മനസ്സിലാകും.

എന്നിട്ട് ഗരാജിൽ നിന്നും അടുക്കളയിലേയ്ക്ക് ചെയ്യ് ജിമ്മി കൊടുക്കുന്ന കാപ്പി മൊത്തിക്കൊണ്ട് അടുത്ത നടപടികൾ വിൻസന്റിനും ജൂൾസിനും വിശദീകരിക്കുന്നു. ആദ്യം ശവം ഡിക്കിയിൽ വയ്ക്കണം; പിന്നെ കാർ വൃത്തിയാക്കണം; ജിമ്മിയുടെയടുത്ത് നിന്നും പുതപ്പുകളും വൃത്തിയാക്കാനുള്ള സാമഗ്രികളും വാങ്ങി ഇതെല്ലാം ചെയ്യണം. ആപ്പോൾ വിൻസന്റിന് അദ്ദേഹത്തിന്റെ ധ്വനി ഇഷ്ടമാകുന്നില്ല. നിങ്ങൾക്ക് കുറച്ച് മര്യാദയ്ക്ക് സംസാരിച്ച് കൂടെ എന്ന മട്ടിൽ ‘A “please” would be nice’ എന്ന് പറയുന്നു. അപ്പോൾ വൂൾഫ് പറയുന്ന സംഭാഷണങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ശരിക്കും മനസ്സിലാക്കാം.
THE WOLF
Set is straight, Buster. I’m not here to say “please.” I’m here to
tell you what to do. And if self- preservation is an instinct you
possess, you better fuckin’ do it and do it quick. I’m here to help.
If my help’s not appreciated, lotsa luck gentlemen.
JULES
It ain’t that way, Mr. Wolf. Your help is definitely appreciated.
VINCENT
I don’t mean any disrespect. I just don’t like people barkin’
orders at me.
THE WOLF
If I’m curt with you, it’s because time is a factor. I think fast, I
talk fast, and I need you guys to act fast if you want to get out of
this. So pretty please, with sugar on top, clean the fuckin’ car

ഈ രംഗത്തിന് ശേഷം വിൻസന്റും ജൂൾസും കാർ വൃത്തിയാക്കുന്ന രസകരമായ കാഴ്ച. ഇതിൽ വിൻസന്റിനോട് കലിപ്പിലായിരിക്കുന്ന ജൂൾസ്, കാറിലുള്ള ഇറച്ചിക്കഷ്ണങ്ങൾ വിൻസന്റിനോട് എടുത്ത് മാറ്റാൻ പറയുന്നുണ്ട്. പിന്നീട് ആ രണ്ട് പേരേയും വൃത്തിയാക്കണമെന്ന് വൂൾഫ് പറയുന്നു. ഇരുവരേയും കുളിപ്പിക്കുന്നു. അപ്പോൾ ജിമ്മിയുടെ കോമാളി ടീഷർട്ടുകളും ഷോർട്ടുകളും അവർ 
അണിയാനിടവരുന്നു.
ഇവിടെ സിനിമയിൽ നീക്കം ചെയ്ത ഒരു രംഗം ഉണ്ട്. എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണെമെന്ന് ജിമ്മി പറയുന്നു. അപ്പോൾ എന്ത് നടന്നുവെന്ന് നോക്കാം.

88. INT. JIMMIE’S GARAGE – MORNING 88.
The garbage bag is tossed in the car trunk on top of Marvin. The Wolf SLAMS is closed.
THE WOLF
Gentlemen, let’s get our rules of  the road straight. We’re going to
a place called Monster Joe’s Truck  and Tow. Monster Joe and his
daughter Raquel are sympathetic to  out dilemma. The place is North
Hollywood, so a few twist and turns  aside, we’ll be goin’ up Hollywood
Way. Now I’ll drive the tainted  car. Jules, you ride with me.
Vincent, you follow in my Porsche. Now if we cross the path of any
John Q. Laws, nobody does a fuckin’ thing ’til I do something.
(to Jules)
What did I say?
JULES
Don’t do shit unless —
THE WOLF
— unless what?
JULES
Unless you do it first.
THE WOLF
Spoken like a true prodigy.
(to Vincent)
How ’bout you, Lash Larue? Can you  keep your spurs from jingling and
jangling?
VINCENT
I’m cool, Mr. Wolf. My gun just  went off, I dunno how.
THE WOLF
Fair enough.
(he throws Vince his car keys)
I drive real fuckin’ fast, so keep up. If I get my car back any
different than I gave it, Monster Joe’s gonna be disposing of two
bodies.
JULES
Why do you drive fast?
THE WOLF
Because it’s a lot of fun.
Jules and Vincent laugh.
THE WOLF
Let’s move.
Jimmie comes through the door, camera in hand.
JIMMIE
Wait a minute, I wanna take a picture.
JULES
We ain’t got time, man.
JIMMIE
We got time for one picture. You and Vincent get together.
Jules and Vincent stand next to each other.
JIMMIE
Okay, you guys put your arms around each other.
The two men look at each other and, after a long beat, a smile breaks out. They put their arms around each other.
JIMMIE
Okay Winston, get in there.
THE WOLF
I ain’t no model.
JIMMIE
After what a cool guy I’ve been, I can’t believe you do me like this.
It’s the only thing I asked.
JULES & VINCENT
C’mon, Mr. Wolf….
THE WOLF
Okay, one photo and we go.
SLOW DOLLY TOWARD A LONE CAMERA
JIMMIE (OS)
Everybody say Pepsi.
JULES (OS)
I ain’t fuckin’ sayin’ Pepsi.
JIMMIE (OS)
Smile, Winston.
THE WOLF
I don’t smile in pictures.
The camera goes off, FLASHING THE SCREEN WHITE.
THE PHOTO FADES UP OVER WHITE.
it’s Jules and Vincent, their arms around each other, next to Jimmie’ whose arm is around The Wolf. Everyone is smiling except you-know-who.

അതോടെ ആ രംഗം അവസാനിക്കുന്നു. പിന്നീട് Monster Joe’s Truck  and Tow ഇൽ കാർ ഉപേക്ഷിച്ച് വൂൾഫ് വരുന്ന രംഗം തുടങ്ങുന്നു. അതിന് ശേഷമാണ് സിനിമയിലെ അവസാന രംഗം. റെസ്റ്റോറന്റിൽ ഹണിബന്നി & പംപ്കിൻ കൊള്ള ജൂൾസ് തടുക്കുന്നത്. എന്നിട്ട് അവിടെ നിന്നും പോയി മാർസലസ് വാലസിനെ കാണുന്നത്. ഇത് സിനിമയുടെ തുടക്കത്തിൽ വരുന്നുണ്ട്. അപ്പോഴാണ് മാർസലസ് വാലസിനോട് സംസാരിച്ചു കൊണ്ടിരുന്ന ബുച്ച് ഇരുവരേയും കാണുന്നത്. ബുച്ചിനെ ബോക്സിംഗിൽ തോൽക്കാൻ വാലസ് പറയുന്ന രംഗം അതാണ്.

ശരിക്കും ഈ അദ്ധ്യായം ഇല്ലെങ്കിലും സിനിമ നന്നായിത്തന്നെ വരുമായിരുന്നു. എന്നാലും ഈ അദ്ധ്യായം റ്റരന്റിനോ ചേർത്തത് എന്തിനാണെന്നാൽ, ഇതിലുള്ള രസകരമായ നിമിഷങ്ങൾക്കും, ഹാർവി കേയ്റ്റലിന് ഒരു കഥാപാത്രം കൊടുക്കാനും വേണ്ടിയായിരുന്നു. ഇതുപോലെയുള്ള ദീർഘമായ സംഭാഷണങ്ങളുള്ള അദ്ധ്യായങ്ങൾ ഉൾപ്പെടുത്തുന്നത് റ്റരന്റിനോയ്ക്ക് കൈവഴക്കമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലും ഇങ്ങിനെയുള്ള അദ്ധ്യായങ്ങൾ വരുന്നുണ്ട്.

അങ്ങനെ പൾപ് ഫിക്ഷനെപ്പറ്റിയുള്ള വിശേഷങ്ങൾ അവസാനിപ്പിക്കാൻ സമയമായി. പൾപ്പ് ഫിക്ഷനിലെ മനോഹരമായ സംഭാഷണങ്ങൾ കാണാൻ ഈ വീഡിയോ നോക്കൂ.





Quentin Tarantino : Chapter 2 – Pulp Fiction – part 2




If I was like writing a movie, the day that I sit down to do it, whatever is going on with me at that time will find its way into the piece. It has to, or the piece isn’t worth making. All my movies are achingly personal’ – Quentin Tarantino.

പള്‍പ് ഫിക്ഷന്‍ സിനിമയിലെ ആദ്യത്തെ രംഗം, പംപ്കിനും ഹണി ബണ്ണിയും റെസ്റ്റോറന്റ് കൊള്ളയടിക്കാന്‍ പദ്ധതിയിടുന്ന രംഗം. റിസര്‍വോയര്‍ ഡോഗ്സ് കണ്ടശേഷം ക്വെന്റിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ഏതൊരാളും ഈ രംഗം കാണുമ്പോഴേ ഇത് ഒരു ടരന്റിനോ പടം തന്നെയെന്ന് മനസ്സിലാക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. റിസര്‍വോയര്‍ ഡോഗ്സിലെ ആദ്യത്തെ രംഗം ഓര്‍മ്മ വരുന്ന തരത്തിലാണ് ഈ രംഗവും മെനഞ്ഞിരിക്കുന്നത്. അതിലും ഒരു റസ്റ്റോറന്റ് ഇതിലും ഒരു റസ്റ്റോറന്റ്. അതില്‍ റെസ്റ്റോറന്റില്‍ ഇരിക്കുന്ന കൊള്ളക്കൂട്ടം ഏകദേശം ആഹാരം കഴിച്ച് കഴിഞ്ഞ് സ്വാഭാവികമായി സംസാരിക്കുന്ന രംഗമാണ്. ഇതിലും ഏകദേശം ആഹാരം കഴിച്ച് കാപ്പി കുടിച്ച് കഴിയാനാകുമ്പോള്‍ പം പ്കിന്‍ ഹണി ബണ്ണിയോട് തന്റെ ഉദ്ദേശ്യം വിശദീകരിക്കുന്ന രംഗമാണ്. അതില്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന സര്‍വ്വര്‍മാരുടെ ജീവിതത്തിനേയും, ഇവര്‍ കൊടുക്കുന്ന ടിപ്സ് അവര്‍ക്ക് എങ്ങിനെയെല്ലാം ഉപകരിക്കുമെന്നും ധാരാളം സംസാരിക്കുന്നു. ഇതില്‍ കടകളുടെ മുതലാളികളേയും റെസ്റ്റോറന്റ് മുതലാളികളേയും താരതമ്യം ചെയ്ത് സംസാരിക്കുന്നു. അതില്‍ രംഗം അവസാനിക്കുമ്പോള്‍ മനോഹരമായി Little Green Bag പാട്ടിനോടൊപ്പം ടൈറ്റില്‍ കാണിക്കും. ഇതി രംഗം അവസാനിക്കുമ്പോള്‍ ഫ്രീസ് ആയി, Misirlouപാട്ടിണൊടൊപ്പം ടൈറ്റില്‍ കാണിക്കുന്നു.

ഈ Misirlou പാട്ടിന്റെ പ്രത്യേകത എന്താണെന്നാല്‍, ‘The King of the Surf Guitar’ എന്ന് അറിയപ്പെടുന്ന ഡിക്ക് ടേല്‍ (Dick Tale) സംഗീതം നല്‍കിയതാണീ പാട്ട്.സര്‍ഫ് മ്യൂസിക് എന്നാല്‍ കടലില്‍ സര്‍ഫിങ് ചെയ്യുന്നതില്‍ നിന്നും വന്നതാണ്. അറുപതുകളില്‍ പ്രശസ്തമായിരുന്ന സംഗീതരൂപമാണിത്. ഇതിന്റെ പിതാമഹന്മാരില്‍ ഒരാളാണ് ഡിക്ടേല്‍. സര്‍ഫ് സംഗീതത്തിലെ പ്രധാന അംശം - അധികവും ഗായകര്‍ ഇല്ലാതെ ഒരു ഗിറ്റാറോ അല്ലെങ്കില്‍ സാക്സോഫോണോ മാത്രം ആയിരിക്കും പ്രധാനം. ഡിക് ടേല്‍ ഇതില്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ആളാണ്. സംഗീതം തുടങ്ങി അതിന്റെ അലകളിലൂടെയുള്ള reverberationകളില്‍ അവസാനിക്കുന്നത് വരെ പരീക്ഷണങ്ങള്‍ ചെയ്തിട്ടുണ്ട് ഡിക് ടേല്‍. അങ്ങിനെ ഈ Misirlou പാട്ടിനെ ഏകദേശം 95 തരത്തില്‍ പരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 1962 ഇല്‍ പുറത്ത് വന്ന ഈ പാട്ട് ഇന്നും ഡിക് ടേലിന്റെ വലിയ ഹിറ്റുകളില്‍ ഒന്നാണ്.
ഈ പാട്ടുമായി സിനിമ തുടങ്ങുന്നതിന്റെ കാരണമെന്താണ്?
‘ഈ പാട്ട് സിനിമയുടെ തുടക്കത്തില്‍ കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ സിനിമ കാണുന്ന ഓഡിയന്‍സിന് ഇതൊരു epic സിനിമയാണെന്ന തോന്നലുണ്ടാകും. ഈ സംഗീതത്തിന്റെ പ്രാധാന്യം അതാണ്. അതു മാത്രമല്ല എന്റെ സിനിമ വരും കാലങ്ങളില്‍ പലരുടെയും ഓര്‍മ്മകളില്‍ തങ്ങി നിര്‍ത്താനുള്ള കഴിവ് ഈ പാട്ടിനുണ്ടെന്ന് ഞാന്‍ കരുതുന്നു’ ടരന്റിനോ പറയുന്നു.

ഇതാ Dick Tale ന്റെ Misirlou . ഈ പാട്ട്, ഒരു പഴയ middle east  നാടന്‍ പാട്ടിന്റെ ഗിറ്റാര്‍ രൂപമാണ്.

ടൈറ്റിലിന്റെ പകുതിയ്ക്ക് വച്ച് ഈ പാട്ട് പെട്ടെന്ന് മാറി Jungle Boogie പാട്ട് വരും. പാട്ട് മാറുമ്പോള്‍ റേഡിയോയില്‍ ചാനല്‍ മാറ്റുന്ന ശബ്ദം വരും. അതും റിസര്‍വ്വോയര്‍ ഡോഗ്സില്‍ ഉള്ളത് തന്നെ. ആ സിനിമയുടെ പശ്ചാത്തലത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ റേഡിയോ ശബ്ദം വന്നുകൊണ്ടിരിക്കും.
ശേഷം സിനിമ തുടങ്ങുമ്പോള്‍ വിന്‍സന്റും ജൂള്‍സും ഒരു കാറില്‍ യാത്ര ചെയ്യുകയായിരിക്കും. അവരെപ്പറ്റി ഒരു പരിചയപ്പെടുത്തലുമില്ല. അവരുടെ സംഭാഷണത്തിലേയ്ക്ക് നമ്മള്‍ കടക്കുകയാണ്. അപ്പോള്‍ ജൂള്‍സ് വിന്‍സന്റിനോട് ഹാഷ് ബാറുകളെപ്പറ്റി ചോദിക്കുന്നു. യൂറോപ്പിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് വിന്‍സന്റ്. അവിടെ അയാള്‍ പോയിട്ടുള്ള കഞ്ചാവ് വില്‍ക്കുന്ന കടകളെപ്പറ്റി ജൂളിനോട് പറയാന്‍ തുടങ്ങുന്നു. ആംസ്റ്റര്‍ഡാമിനും അമേരിക്കയ്ക്കും ഉള്ള വിത്യാസങ്ങള്‍, അവിടത്തെ അയാളുടെ അനുഭവങ്ങള്‍ എന്നിങ്ങനെ സംഭാഷണം നീളുന്നു. അതുവരെ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആര്‍ക്കും ഈ രണ്ടുപേരും ആരാണെന്നോ അവര്‍ എവിടെ പോകുകയാണെന്നോ ഒന്നും അറിയില്ല. സംഭാഷണത്തിന്റെ സ്വാഭാവികതയിലും നര്‍മ്മത്തിലും മയങ്ങി ഓഡിയന്‍സും ചിരിക്കാന്‍ തുടങ്ങുന്നു (ഇപ്പോള്‍ മുകളില്‍ കൊടുത്തിട്ടുള്ള ഓര്‍ക്കുക. ഇതെല്ലാം ടരന്റിനോ ആംസ്റ്റര്‍ഡാമില്‍ പള്‍പ് ഫിക്ഷന്റെ തിരക്കഥ എഴുതുമ്പോള്‍ അനുഭവിച്ചതാണ്).
ഈ രംഗം അവസാനിച്ചതും വണ്ടി നിര്‍ത്തി, വണ്ടിയുടെ പിന്നിലുണ്ടായിരുന്ന തോക്കുകള്‍ എടുത്ത് ഒരുവരും മുകളിലേയ്ക്ക് പോകുമ്പോഴാണ് അവര്‍ ശരിക്കും സുഹൃത്തുക്കളല്ലെന്നും എന്തോ കുഴപ്പം നടക്കാന്‍ പോകുകയാണെന്നും പ്രേക്ഷകര്‍ക്ക് മനസ്സിലാവാന്‍ തുടങ്ങുന്നത്. എന്നാല്‍ അതിനുള്ളില്‍ പ്രേക്ഷകര്‍ വിന്‍സന്റിനേയും ജൂള്‍സിനേയും കണ്ട് ചിരിച്ച്, അവരുടെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു. ഇപ്പോള്‍, അവര്‍  ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തില് പ്രേക്ഷകര്‍ക്കും പങ്കുണ്ടെന്നല്ലേ വാസ്തവം? അതാണ് ടരന്റിനോയുടെ സ്റ്റൈല്‍. പ്രേക്ഷകരെ ഏത് രംഗമായാലും അകത്തേയ്ക്ക് കൊണ്ടുപോയി പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അവരുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കുക. ഇതുതന്നെയാണ് റിസര്‍വോയര്‍ ഡോഗ്സില്‍ കാത് അറുക്കുന്ന ക്രൂരമായ രംഗവും ടരന്റിനോ ചെയ്തിരിക്കുന്നത്.
അതിനുശേഷമാണ് സിനിമയിലെ പ്രധാനപ്പെട്ട രംഗം വരുന്നത്. ബര്‍ഗര്‍ സീന്‍ എന്ന് വിളിക്കപ്പെടുന്ന ഈ രംഗത്തില്‍, ടരന്റിനോ പ്രത്യേകം എഴുതിയ (Ezekiel 25:17 – The path of the Righteous man)  ബൈബിള്‍ വചനങ്ങള്‍ പറഞ്ഞ് ജൂള്‍സ് ആ മുറിയിലുള്ളവരെ വെടി വച്ച് കൊല്ലുന്നു.

അടുത്തത് Vincent Vega & Marsellus Wallace’s Wife എന്ന അദ്ധ്യായം ആരംഭിക്കുന്നു.
നേരേ തന്നെ ബ്രൂസ് വില്ലീസിന്റെ തലയില്‍ തുടങ്ങുന്ന രംഗത്തില്‍, ബ്രൂസ് വില്ലീസിന്റെ ബുച്ച് എന്ന കഥാപാത്ര ആരോ ഒരാള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ടിരിക്കുകയാണ് (പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് Let’s Stay Together – Al Green എന്ന പാട്ട്). വളരെ ദൈര്‍ഘ്യമുള്ള ആ വാചകത്തില്‍ ഒരു ബോക്സിങ് പന്തയത്തില്‍ അഞ്ചാമത്തെ റൌണ്ടില്‍ ബുച്ച് തോല്‍ക്കണമെന്ന് ആ കഥാപാത്രം പറയുന്നു. അതുന് മുമ്പ് തന്നെ ആ രൂപം ബുച്ചിന് പണവും കൊടുക്കുന്നുണ്ട്. അപ്പോള്‍ ആ രൂപത്തിന്റെ തലയുടെ പിന്‍ ഭാഗം കാണുന്നു. അപ്പോഴാണ് ജൂള്‍സും വിന്‍സന്റും രസികന്‍ വസ്ത്രങ്ങളണിഞ്ഞ് വരുന്നത്. അവിടെ വച്ച് ബുച്ചും വിന്‍സന്റും ഉടക്കുന്നു. ഇരുവരും പരസ്പരം തുറിച്ച് നോക്കുന്നു. അതാണ് ഇരുവരും ഒന്നിക്കുന്ന വേറൊരു രംഗത്തിന്റെ തുടക്കവും.

ഈ രംഗം അവസാനിച്ചതും വിന്‍സന്റ് അയാളുടെ കൂട്ടുകാന്റെയടുത്ത് നിന്നും കൊക്കേയ്ന്‍ വാങ്ങുന്ന സീന്‍ ആണ്. ഈ രംഗത്തില്‍ വരുന്ന റോസാന ആര്‍ക്ക്വേറ്റിന്റെ Fellatio സംഭാഷണം പ്രശസ്തമാണ്. ഉടല്‍ മുഴുവനും piercing ചെയ്തിരിക്കുന്ന ആര്‍ക്ക്വേറ്റ് തന്റെ ക്ലിറ്റില്‍ ഉള്ള piercing എന്തിനാണെന്ന് പറയുന്ന രംഗം. (പിന്നണിയില്‍ Bustin’ Surfboards പാട്ട്)
ഈ രംഗത്തിന് ശേഷമാണ് സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ സീക്വന്‍സ് തുടങ്ങുന്നത്. വിന്‍സന്റ്, മാസെലസ് വാലസിന്റെ ഭാര്യ മിയായെ റെസ്റ്റോറന്റില്‍ കൊണ്ടുപോകുന്ന സീക്വന്‍സ്. ഇതില്‍ പല രസികന്‍ കാര്യങ്ങളുണ്ട്. Black comedyയും ഉണ്ട്. എല്ലാത്തിനും ഉപരി, ജോണ്‍ ട്രവോള്‍ട്ടയുടെ നൃത്തവും അപ്പോഴാണ്.

ട്രവോള്‍ട്ടയുടെ Saturday Night Fever നെപ്പറ്റി എല്ലാ സിനിമാപ്രേമികള്‍ക്കും അറിയാമായിരിക്കും. എഴുപതുകളുടെ അവസാനം ട്രവോള്‍ട്ടയെ ഒരു വലിയ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ സിനിമ. പിന്നാലെ സിനിമയും പുറത്തിറങ്ങി തകര്‍ത്തോടിയപ്പോള്‍ ചെരുപ്പക്കാരികള്‍ ഓര്‍ഗാസം വന്ന് തിളയ്ക്കുമ്പോള്‍ ഓര്‍ക്കുന്ന ആളായി മാറി ജോണ്‍ ട്രവോള്‍ട്ട. തന്റെ 24 ആം വയസ്സില്‍ പ്രശസ്തിയുടെ ഉച്ചത്തില്‍ ഒരു നടന്‍ എത്തുന്നത് ആലോചിച്ച് നോക്കൂ. ഈ രണ്ട് സിനിമകളും ട്രവോള്‍ട്ടയുടെ അഭിനയമികവ് മനോഹരമായി ഉപയോഗിച്ച സിനിമകളായിരുന്നു. പിന്നീട് ഉണ്ടായ ചില തോ വികള്‍ കാരണം ട്രവോള്‍ട്ട ഒരു പരാജയനടനായി മാറി, വല്ലപ്പോഴും ചില സിനിമകളില്‍ തല കാണിക്കുന്ന കാലമായിരുന്നു അത്. ഇതിനെപ്പറ്റി കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. പിടിവാശിയോടെ വിന്‍സന്റിന്റെ കഥാപാത്രത്തിനെ ടരന്റിനോ ട്രവോള്‍ട്ടയ്ക്ക് മാത്രമേകൊടുക്കുകയുള്ളൂ എന്ന് ആഗ്രഹിച്ചതും നമ്മള്‍ കണ്ടു.

ഈ റസ്റ്റോറന്റ് രംഗത്തിലാണ് നമ്മള്‍ ആദ്യമായി മിയായെ ശ്രദ്ധിക്കാന്‍ പോകുന്നത്. അതുവരെ മിയാ എങ്ങിനെയുള്ള കഥാപാത്രമാണെന്ന് നമുക്കറിയില്ല. ഈ രംഗത്തിലെ സംഭാഷണങ്ങളില്‍ രണ്ട് പേരുടേയും കഥാപാത്രങ്ങളേയും മനോഹരമായി വര്‍ണ്ണിക്കുന്നുണ്ട് ടരന്റിനോ. രണ്ട് പേരും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മുതല്‍ (വിന്‍സന്റ് – Douglas Sirk Steak – bloody as hell, Vanilla Coke, മിയാ - Durward Kirby Burger – bloody as hell, a 5 dollar shake). ഈ അഞ്ച് ഡോളര്‍ ഷേക്കിനെപ്പറ്റി ഒരു രസകരമായ സംഭാഷണം ഉണ്ട്. അതിനുശേഷമാണ് ഇരുവരും പതുക്കെപ്പതുക്കെ സംസാരിക്കാന്‍ തുടങ്ങുന്നത്. അപ്പോള്‍ മിയയുടെ രസകരമായ ടിവി പൈലറ്റ് എപിസോഡിന്റെ കഥ വരുന്നു (മിയ പറയുന്ന ഈ കഥ ശ്രദ്ധിച്ചവര്‍ക്ക്, ഈ കഥ തന്നെയാണ് ടരന്റിനോ പിന്നീട് നിര്‍മ്മിച്ച കില്‍-ബില്ലിന്റെ ചുരുക്കം എന്ന് മനസ്സിലാകും. എങ്ങനെ? സംഭാഷണം ശ്രദ്ധിക്കൂ). പിന്നീട് മാര്‍സലസ് വാലസ്, ടോണി റോക്കി ഹാറര്‍ എന്ന് വിളിക്കുന്ന ഒരാളെ ടെറസില്‍ നിന്നും താഴേയ്ക്കെറിഞ്ഞതിനെപ്പറ്റി വിന്‍സന്റ് കേള്‍ക്കുന്ന സംഭാഷണം.
അപ്പോഴാണ് അവിടെ നടക്കാന്‍ പോകുന്ന മത്സരത്തിനെപ്പറ്റി അനൌണ്‍സ്മെന്റ് വരുന്നത്. അല്ലെങ്കില്‍ത്തന്നെ മരിയുവാനയുടെ ലഹരിയിലുള്ള മിയ, അതില്‍ പങ്കെടുക്കാന്‍ വിന്‍സന്റിനേയും കൊണ്ട് പോകുന്നു.

അപ്പോള്‍ കേള്‍ക്കുന്ന പാട്ടാണ്You Never can Tell. ചക് ബെറിയുടെ വളരെ പ്രശസ്തമായ പാട്ടുകളില്‍ ഒന്നാണത്. ചക്ക് ബെറി അമേരിക്കയിലെ റോക്ക് & റോള്‍ പിതാമഹന്മാരില്‍ ഒരാളാണ്. അമ്പതുകളുടെ അവസാനം അദ്ദേഹം സൃഷ്ടിച്ച പാട്ടാണിത്. ഈ പാട്ടിന്റെ പ്രത്യേകത - പാട്ട് നിര്‍മ്മിക്കുമ്പോള്‍ ചക്ക് ബെറി ജയിലില്‍ ആയിരുന്നെന്നതാണ്. കാരണം Mann Act  എന്ന ഒരു നിയമത്തിനെ അദ്ദേഹം മറികടന്നു. ആ നിയമം വ്യഭിചാരത്തിനെതിരായ ഒന്നായിരുന്നു. പെണ്ണുങ്ങളെ ഒരിടത്ത് നിന്നും വ്യഭിചാരത്തിനായി വേറൊരിടത്തിലേയ്ക്ക് കൊണ്ടുപോകുന്നത് തടയുന്ന നിയമം. മെക്സിക്കോയില്‍ അദ്ദേഹത്തിനെ ഇഷ്ടപ്പെട്ടിരുന്ന ജാനിസ് നോറീന്‍ എസ്കലാന്റി എന്ന 14 വയസ്സുകാരിയ്ക്ക് ചക്ക് ബെറിയുടെ സെയിന്റ് ലൂയിസ് നൈറ്റ് ക്ലബ്ബില്‍ ജോലി കൊടുത്തു. എന്നാല്‍ പിന്നീട് ആ പെണ്ണിനെ ജോലിയില്‍ നിന്നും പുറത്താക്കി. ആ പെണ്ണ് കൊടുത്ത പരാതിയുടെ പേരില്‍ ചക് ബെറി അറസ്റ്റ് ചെയ്യപ്പെട്ടു. ആ സമയം റോക്ക് & റോള്‍ സംഗീതം ഉന്നതിയിലെത്തിയിരുന്ന കാലമായിരുന്നു. അതില്‍ ചക് ബെറിയുടെ പങ്ക് വലുതായിരുന്നു. പ്രശസ്തിയുടെ കൊടുമുടി. അങ്ങിനെ ജയിലില്‍ ആയിരുന്നപ്പോഴാണ് ഈ പാട്ട് ചക് ബെറി സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. 1964 ഇല്‍ പുറത്തു വന്നു അത്. അമേര്‍ക്കന്‍ ഫോക്ക് സംഗീതവും വെസ്റ്റേണ്‍ സംഗീതവും കലര്‍ത്തിയ Rockabilly വകയിലുള്ള പാട്ടായിരുന്നു അത്.
പാട്ട് തുടങ്ങുമ്പോള്‍ അനൌണ്‍സര്‍ വിളിച്ചതും സ്വയം പരിചയപ്പെടുത്തുന്ന മിയയെ ശ്രദ്ധിക്കൂ. അവള്‍ മരിയുവാനയുടെ ലഹരിയിലാണ് (വിന്ദന്റും കൊക്കേയ്ന്‍ ഉപയോഗിക്കുകയായിരുന്നു). ഒരു മടിയുമില്ലാതെ കുറുമ്പോടെ എല്‍ വിസ് പ്രസ്ലിയുടെ ശൈലിയില്‍ മൈക്ക് പിടിച്ച് സ്വയം പരിചയപ്പെടുത്തുന്നു അവള്‍. പിന്നീട് വിന്‍സന്റിന്റെ പേര് വിളിക്കുമ്പോള്‍ ശബ്ദവും എല്‍ വിസിനെപ്പോലെ മാറ്റുന്നു അവള്‍. പാട്ട് തുടങ്ങുന്നതിന് മുമ്പ് ജോണ്‍ ട്രവോള്‍ട്ടയുടെ ഷൂ അഴിച്ച് വയ്ക്കുന്ന രംഗം. പാട്ടിനായുള്ള കാത്തിരിപ്പാണത്. ചക് ബെറിയുടെ മനോഹരമായ പാട്ട് അങ്ങിനെ തുടങ്ങുന്നു.

പാട്ട് ആദ്യമായി തിരശ്ശീലയില്‍ കണ്ടിട്ടുള്ളവര്‍ തീര്‍ച്ചയായും രോമാഞ്ചമണിഞ്ഞിട്ടുണ്ടാകും എന്നത് തീര്‍ച്ച. ജോണ്‍ ട്രവോള്‍ട്ടയുടെ ഭൂതകാലം അങ്ങിനെയാണ്. ഉദാഹരണത്തിന്, രജനിയോ കമലോ പത്ത് വര്‍ഷങ്ങളായി പടമൊന്നുമില്ലാതിരുന്ന് പെട്ടെന്ന് ഒരു സൂപ്പര്‍ ഹിറ്റ് സ്നിമയില്‍ അഭിനയിക്കുകയാണെന്ന് വിചാരിക്കുക. അതില്‍ രജനി/കമല്‍ എന്നിവരുടെ പ്രവേശനം കാണുന്ന ആരാധകര്‍ക്ക് എന്ത് തോന്നും? അതേ വികാരമാണ് ഈ പാട്ടില്‍ ജോണ്‍ ട്രവോള്‍ട്ട നൃത്തം ചെയ്യുന്നത് കാണുന്ന ആസ്വാദകര്‍ക്ക് ഉണ്ടാകുന്നത്. അതും ആ പാട്ടോ? റോക്ക് & റോളിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ ഒന്നാണത്.

ഈ പാട്ട് ചിത്രീകരിക്കുമ്പോള്‍ ഉമ തര്‍മന് ഭയമായിരുന്നു. ട്രവോള്‍ട്ടയുമായി എങ്ങിനെ നൃത്തം ചെയ്യുമെന്ന്. എന്നാല്‍ ട്രവോള്‍ട്ട ഓരോ സ്റ്റെപ്പായി ഉമയ്ക്ക് പറഞ്ഞ് കൊടുത്തു. ഒപ്പം തന്നെ, പാട്ട് ചിത്രീകരിക്കുമ്പോള്‍ ആ വേദിയെ ചുറ്റി ഉത്സാഹത്തോടെ തുള്ളിച്ചാടി ടരന്റിനോ വന്ന്, അദ്ദേഹം ഓരോ നൃത്തച്ചുവടിന്റേയും പേര് വിളിച്ച് പറഞ്ഞ്, ഉടന്‍ തന്നെ ആ ചുവടുകള്‍ മാറ്റി നൃത്തം ചെയ്തു ട്രവോള്‍ട്ട. എല്ലാം ഓണ്‍ ദ സ്പോട്ട്. ആ നൃത്തമത്സരം തന്നെ Twist നെപ്പറ്റിയാണ്. ജോണ്‍ ട്രവോള്‍ട്ടയോ Twist ഇല്‍ തോല്‍പ്പിക്കാന്‍ പറ്റാത്ത മനുഷ്യനും. അദ്ദേഹത്തിന്റെ എട്ടാമത്തെ വയസ്സില്‍ ഒരു ട്വിസ്റ്റ് നൃത്തമത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഈ രംഗം തുടങ്ങുന്നതിന് മുമ്പ് ടരന്റിനോ ട്രവൊള്‍ട്ടയെ വിളിച്ച് ‘ട്വിസ്റ്റില്‍ നിങ്ങളുടെ കഴിവ് എനിക്കറിയാം; പക്ഷേ ഇതില്‍ ക്ലാസ്സി ട്വിസ്റ്റ് മാത്രമല്ല, ഇപ്പോള്‍ പ്രശസ്തമായ പുതിയ ചില ഇനങ്ങളും കാണിച്ചാല്‍ നന്നായിരിക്കും’ എന്ന് പറഞ്ഞു. അപ്പോള്‍ ട്രവോള്‍ട്ടാ ‘നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുക. ബാക്കി ഞാന്‍ നോക്കിക്കോളാം’ എന്ന് മറുപടി പറഞ്ഞു.

അന്നത്തെ ദിവസം ആ വേദിയില്‍ ആഘോഷമായിരുന്നു. ജോണ്‍ ട്രവോള്‍ട്ട നൃത്തം ചെയ്യുന്ന കാണാന്‍ എല്ലാവരും തയ്യാര്‍. രംഗം തുടങ്ങുന്നതിന് മുമ്പ് ഉമയ്ക്ക് ട്വിസ്റ്റ് മൂവുകള്‍ ട്രവോള്‍ട്ട പഠിപ്പിച്ച് കൊടുത്തു. പിന്നീട് ചിത്രീകരണം തുടങ്ങി. ടരന്റിനോ ഉറക്കെ വേദിയെച്ചുറ്റിക്കൊണ്ട് ഒരു കുട്ടിയെപ്പോലെ തുള്ളിക്കുതിച്ച് കൊണ്ട് 
‘Watusi!!!’, ‘Hitchhiker!!!’, ‘Batman!!!’എന്നെല്ലാം ട്വിസ്റ്റിലെ ഇനങ്ങള്‍ പറയുമ്പോള്‍, ഉടന്‍ ട്രവോള്‍ട്ട അനായാസമായി സ്വയം മാറ്റുന്നത് വീഡിയോവില്‍ കാണാം.

അങ്ങനെ ഈ സിനിമയിലെ മറക്കാന്‍ പറ്റാത്ത രംഗങ്ങളില്‍ ഒന്നായി ഈ നൃത്തമത്സരം.

(തുടരും)

Click here to read original article

Quentin Tarantino : Chapter 2 – Pulp Fiction – part 1



    ’Like a lot of guys who had never made films before, I was always trying to figure out how to scam my way into a feature. The ones you’ve seen a zillion times—the boxer who’s supposed to throw a fight and doesn’t, the Mob guy who’s supposed to take the boss’s wife out for the evening, the two hit men who come and kill these guys. It would be “an omnibus thing,” a collection of three caper films, similar to stories by such writers as Raymond Chandler and Dashiell Hammett in 1920s and 1930s pulp magazines. That is why I called it Pulp Fiction – Quentin Tarantino.



പന്ത്രണ്ട് സ്കൂൾ നോട്ടുബുക്കുകളിലായി, ആർക്കും മനസ്സിലാകാത്ത തന്റെ അക്ഷരത്തെറ്റുകളുള്ള, മോശം കൈയ്യക്ഷരത്തിൽ ടരന്റിനോ എഴുതിയ പൾപ്പ് ഫിക്ഷൻ തിരക്കഥ ആദ്യം കണ്ട അദ്ദേഹത്തിന്റെ സഖി ലിന്റ ചെൻൻ ((Linda Chen), ഈ തിരക്കഥ പിന്നീട് ഒരു ക്ലാസ്സിക് തിരക്കഥയാകുമെന്ന് സ്വപ്നത്തിൽ‌പ്പോലും വിചാരിച്ചിരുന്നില്ല. ഹോളിവുഡിലെ തിരക്കഥാസിംഹമായ റോബർട്ട് ഡൌൺ (Robert Towne – Chinatown, Mission Impossible part 1 & 2, Days of Thunder, the Firm, Godfather –uncredited), ലിന്റയെ ഒരു ടൈപ്പിസ്റ്റായി ജോലിയ്ക്ക് വച്ചിരുന്നു. ലിന്റ, റോബർട്ട് ഡൌണിന്റെ ഒരു തിരക്കഥ കൺസൾട്ടന്റായും ജോലി ചെയ്തിരുന്നു. ടരന്റിനോയ്ക്ക് ലിന്റയുടെ ജോലിയെപ്പറ്റി അറിയാമായിരുന്നതിനാൽ അടിയ്ക്കടി ലിന്റയോട് സംസാരിക്കുമായിരുന്നു. തന്റെ തിരക്ക്ഥ ടൈപ്പ് ചെയ്ത് തരാൻ ഏതെങ്കിലും ഒരു ടൈപ്പിസ്റ്റിനെ വയ്ക്കുന്നതിനേക്കാൾ, ലിന്റയെപ്പോലെ തിരക്കഥയിൽ തന്റെ ഇൻ പുട്ടുകൾ നൽകാൻ കഴിവുള്ള ഒരു സുഹൃത്തിനെയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അതിനിടയിൽ Reservoir Dogs ലൂടെ നിർമ്മാതാവായിരുന്ന ടരന്റിനോയുടെ സുഹൃത്ത് ലാർസൻ പെന്റർ, പുതിയ തിരക്കഥയ്ക്കായി ടരന്റിനോയെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരുന്നു.

പക്ഷേ, റിസർവോയർ ഡോഗ്സ് പുറത്തിറങ്ങിയതും ഹോളിവുഡിൽ പ്രശസ്തിയിലേയ്ക്ക് കയറുകയായിരുന്ന ടരന്റിനോയ്ക്ക് പല സ്റ്റുഡിയോകളും സിനിമകൾ സംവിധാനം ചെയ്യാൻ അവസരങ്ങൾ വന്നിരുന്നു. അതിൻ ഒന്നാണ് – Speed. മറ്റൊന്ന് – Men in Black. ഈ രണ്ട് സിനിമകളും ചർച്ചയ്ക്ക് പോലും നിൽക്കാതെ അദ്ദേഹം നിരസിച്ചു. കാരണം അദ്ദേഹം പുതിയതായി എഴുതുകയായിരുന്ന തിരക്കഥ തന്നെ. അതുമാത്രമല്ല, തന്റെ തിരക്കഥകൾ മാത്രമേ സംവിധാനം ചെയ്യേണ്ടതുള്ളൂയെന്നതിൽ അദ്ദേഹം ഉറച്ചു നിന്നിരുന്നു.

അങ്ങിനെ പുതിയ തിരക്കഥ എഴുതാനായി ആംസ്റ്റർഡാമിൽ കുറച്ച് മാസങ്ങൾ ഒറ്റയ്ക്കൊരു മുറിയിൽ താമസിച്ചു. അവിടെയാണ് ആ പന്ത്രണ്ട് നോട്ടുബുക്കുകൾ നിറഞ്ഞത്. റിസർവോയർ ഡോഗ്സ് എടുത്ത നിമിഷം വരെ തന്റെ ജീവിതത്തിലെ 29 വർഷങ്ങളും ദാരിദ്രവും കടവും അനുഭവിക്കുകയായിരുന്നു ടരാന്റിനോ. എന്തായാലും, റിസർവോയർ ഡോഗ്സിൽ അദ്ദേഹത്തിന് ലഭിച്ച 50000 ഡോളർ കൊണ്ട് ആംസ്റ്റർഡാമിലേയ്ക്ക് പോയി. ജീവിതത്തിൽ ആദ്യമായി അമേരിക്കയ്ക്ക് പുറത്തേയ്ക്ക് ടരന്റിനോ പോയത് അപ്പോഴായിരുന്നു. ആംസ്റ്റർഡാമിൽ മരിയുവാന നിയമവിധേയമായിരുന്നു. അതുപോലെ അവിടെ വ്യഭിചാരവും നിയമവിധേയമായ തൊഴിലാണ്. അത്രയ്ക്ക് സ്വാതന്ത്ര്യമുള്ള ഒരു സ്ഥലത്ത് ഇരുന്ന് കുറച്ച് മാസങ്ങൾ ചിലവഴിച്ച് ടരന്റിനോ എഴുതിയ തിരക്കഥയാണ് പിന്നീട് ലോകസിനിമാ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ഇടം നേടിയത്.

അതിനിടയിൽ ടരന്റിനോയുടെ വീഡിയോ ആർക്കൈവ്സ് സുഹൃത്തായ റോജർ ഓവെറിയും ആംസ്റ്റർഡാമിലെത്തി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വീഡിയോ ആർക്കൈവ്സിൽ ജോലി ചെയ്യുമ്പോഴേ ടരന്റിനോയും ഓവെറിയും ഒരു കഥ തീരുമാനിച്ചിരുന്നു. അതനുസരിച്ച്, ദാദയുടെ ഭാര്യയെ പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന കഥ ടരന്റിനോ എഴുതുന്നതായും, ഒരു ബോക്സർക്ക് ആ ദദ പണം കൊടുക്കുന്ന കഥ ഓവെറി എഴുതുന്നതായും ആയിരുന്നു തീരുമാനം. അതുപോലെ മൂന്നാമതായി വേറൊരു കഥ (രണ്ട് അനുയായികൾ ബോസ്സിന്റെ പെട്ടി കൊണ്ടുവരുന്ന കഥ) വേറൊരു സുഹൃത്ത് എഴുതുന്നതായും തീരുമാനിച്ചിരുന്നു. എന്നാൽ ആ സുഹൃത്ത് അവരോടൊപ്പം ചേരാത്തതിനാൽ ആ കഥയും ടരന്റിനോ എഴുതി. റിസർവോയർ ഡോഗ്സ് എഴുതുന്നതിന് മുമ്പ് തന്റ് ആദ്യത്തെ തിരക്കഥയായി എഴുതാൻ ടരന്റിനോ ആഗ്രഹിച്ചത് ഇതായിരുന്നു. എന്നാൽ തന്റെ അമ്മവീട്ടിൽ മൂന്നര മാസങ്ങൾ താമസിച്ച് ടരന്റിനോ എഴുതിയ തിരക്കഥ റിസർവോയർ ഡോഗ്സ് ആയി പരിണമിച്ചു. കാരണം, എഴുതാൻ തുടങ്ങിയപ്പോഴേ ആ സിനിമയിലെ കഥാപാത്രങ്ങൾ തന്നെ ആക്രമിക്കാൻ തുടങ്ങിയതായി ടരന്റിനോ പറയുന്നു.

ആംസ്റ്റർഡാമിൽ താമസിച്ച് ടരന്റിനോയും ഓവെറിയും ചർച്ച ചെയ്തു. ബോക്സറുടെ കഥ ഓവെറി മുഴുവനായി പറഞ്ഞപ്പോൾ, കഥയെടുത്ത് തന്റെ കമ്പ്യൂട്ടറിൽ ടരന്റിനോ തിരക്കഥ എഴുതി. ഓവെറി പറഞ്ഞ കഥയ്ക്ക് 25000 ഡോളർ കൊടുത്തു ടരന്റിനോ. സിനിമയുടെ ചിത്രീകരണം തുടങ്ങിയതും ഓവെറിയ്ക്ക് ടരനിറ്റ്നോയിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ‘സിനിമയുടെ തിരക്കഥയ്ക്ക് ക്രെഡിറ്റ്സ് കൊടുക്കാൻ പറ്റില്ല. പക്ഷേ കഥയുടെ ടൈറ്റിലിൽ ക്രെഡിറ്റ്സ് കൊടുക്കാം; അത് സമ്മതമല്ലെങ്കിൽ നിന്റെ ബോക്സർ കഥ സിനിമയിൽ നിന്നും നീക്കം ചെയ്ത് ഞാൻ തന്നെ വേറെ കഥയെഴുതി ചേർക്കും; നിനക്ക് ഒന്നും കിട്ടില്ല’ എന്ന് ടരന്റിനോ പറഞ്ഞതായി ഓവെറി പിന്നീടൊരിക്കൽ പറഞ്ഞു. കാരണം, ടരന്റിനോയ്ക്ക് എപ്പോഴും തന്റെ കഥ സിനിമയായി എടുക്കുമ്പോൾ തന്റെ പേര് മാത്രം വരണമെന്നുണ്ട്. ഓവെറി സമ്മതിച്ചു. ടരന്റിനോ ഓവെറിയെ വഞ്ചിച്ചെന്ന അഭിപ്രായവും ഉണ്ട്. അതേ സമയം ഓവെറി കൊടുത്തത് കഥ മാത്രമാണ്. തിരക്കഥ എഴുതിയത് ടരന്റിനോ തന്നെയായത് കൊണ്ട് അത് നല്ല ലോജിക് ആണെന്നും ഒരു അഭിപ്രായം സിനിമാ‍ ആസ്വാദകർ പറയുന്നുണ്ട്. പിന്നീട് ഇത് ഓവെറിയോട് ചോദിച്ചപ്പോൾ അങ്ങിനെയൊന്നും ഉണ്ടായിട്ടില്ലെന്ന് ഓവെറി നിഷേധിച്ചത് വേറെ കഥ.

ഇതിനു മുമ്പ്, റിസർവോയർ ഡോഗ്സിന്റെ ശോഭയിൽ ടരന്റിനോ ഹോളിവുഡിലെ പ്രശസ്ത അഭിനേതാവായ ഡാനി ഡെ വിറ്റോയെ സന്ദർശിച്ചു. . (Get Shorty & Be Cool സിനിമകൾ ഓർമ്മയുണ്ടോ?). അദ്ദേഹത്തിന്റെ സിനിമ കമ്പനിയുടെ ബാനറിൽ ടരന്റിനോയെ വച്ച് ഒരു സിനിമ എടുക്കാൻ ഡെ വിറ്റോ പറഞ്ഞിരുന്നു.

ഗംഭീരമായി, തലയണയുടെ വലുപ്പത്തിൽ 159 പേജുകളുള്ള ഒരു തിരക്കഥ ഡാനി ഡെ വിറ്റൊയ്ക്ക് ഒരു ദിവസം ലഭിച്ചു. “പൾപ് ഫിക്ഷൻ’ എന്ന പേരിൽ. ഡെ വിറ്റോയ്ക്ക് അത് വളരെ ഇഷ്ടമായി. അദ്ദേഹത്തിനും ട്രൈസ്റ്റാർ കമ്പനിയ്ക്കും നല്ല അടുപ്പം ഉണ്ടായിരുന്നതിനാൽ ട്രൈസ്റ്റാറിനോട് ഡെ വിറ്റോ സംസാരിച്ചു. എന്നാൽ അപ്പോഴാണ് വൈറ്റ് ഹൌസിൽ നടന്ന ഒരു ചടങ്ങിൽ ‘ഹോളിവുഡ് സിനിമകളിൽ അക്രമങ്ങൾ അധികമാകുന്നതിന് എന്ത് ചെയ്യാൻ കഴിയും’ എന്ന് ട്രൈസ്റ്റാറിന്റെ അപ്പൊഴത്തെ ചെയർ മാൻ മൈ മീദാവോയ് (Mike Meedavoy) സംസാരിച്ചിരുന്നത് കൊണ്ട്, ആ തിരക്കഥ അവർക്ക് നിർമ്മിക്കാൻ പറ്റില്ലെന്ന് ഡാനി ഡി വിറ്റോയോട് പറഞ്ഞു. പിന്നീട് പല സ്റ്റുഡിയോകളുമായും ഡി വിറ്റോ സംസാരിച്ചു. ആരും ഈ തിരക്കഥ സിനിമയാക്കാൻ താല്പര്യപ്പെട്ടില്ല. അക്രമങ്ങളുടെ ആധിക്യം തിരക്കഥയിലുണ്ടെന്ന് അവർക്ക് തോന്നിയതായിരുന്നു കാരണം.


അതിനുശേഷം, ഹാർവി വെയിൻസ്റ്റീൻ എന്ന നിർമ്മാതാവുമായി ഡാനി ഡെ വിറ്റോ സംസാരിച്ചു. മിറാമാക്സ് സ്റ്റുഡിയോ ഡിസ്നിയുമായി ചേർന്നിരുന്ന സമയമായിരുന്നു അത്. ഈ എൺപത് മില്ല്യൻ ഡോളർ വ്യാപാരത്തിനെപ്പറ്റി ലോർഡ് ഓഫ് ദ റിങ്സ് പരമ്പരയിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. തന്റെ തിരക്ക് പിടിച്ച ഓഫീസിൽ നിന്നും അവധിയെടുത്ത് കുറച്ച് നാളുകൾ മാർത്താസ് വൈൻ യാർഡ് എന്ന മസാച്യുവെറ്റ്സിലെ ഒരു സ്ഥലത്തേയ്ക്ക് വിമാനത്തിൽ പോകാനിരിക്കുകയായിരുന്നു ഹാർവി വെയിസ്റ്റീൻ. അപ്പൊഴാണ് അദ്ദേഹത്തിന്റെ കൈയ്യിൽ ഈ തലയണ വലുപ്പത്തിലുള്ള തിരക്കഥ എത്തിപ്പെടുന്നത്. സാധാരണ ഹോളിദുഡ് തിരക്കഥകൾ 120 പേജുകൾ താണ്ടാറില്ല. അതിലും പുതിയ സംവിധായകർക്ക് കൂടി വന്നാൽ 110-115 പേജുകളുള്ള തിരക്കഥയെഴുതാനേ സാധിക്കാറുള്ളൂ. എന്നാൽ ടരന്റിനോ എന്ന ഈ പുതിയ സംവിധായകന്റെ തിരക്കഥ 159 പേജുകളുണ്ടായിരുന്നതിനാൽ, അരിശത്തോടെയാണ് ഹാർവി വിമാനത്തിൽ കയറിയത്.

എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ തിരക്കഥ ഹാർവിയ്ക്ക് കൊടുത്ത റിച്ചാർഡ് ക്ലാട്സ്റ്റീന് ഹാർവ്വിയുടെ ഫോൺ കാൾ വന്നു.

“തിരക്കഥയുടെ ആദ്യത്തെ ഭാഗം ഗംഭീരം തന്നെ. തിരക്കഥ മുഴുവൻ അങ്ങിനെയാണോ?”

“വായിച്ച് നോക്കൂ”

വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഫോൺ.

“ഈ മനുഷ്യന് ഭ്രാന്താണോ? തിരക്കഥ പകുതിയാകുമ്പോഴേക്കും പ്രധാന കഥാപാത്രം (വിൻസെന്റ് വേഗ) മരിക്കുന്നു. പിന്നെ എന്ത് ചെയ്തിട്ടാണ് തിരക്കഥ രസകരമാക്കാൻ പോകുന്നത് ഇയാൾ?”

“അങ്ങിനെ തന്നെ വായിച്ച് പോകൂ…താങ്കൾക്ക് മനസ്സിലാകും”

അപ്പോൾ മറുപടിയായി, ‘ഇയാളുമായി കച്ചവടം ഉറപ്പിക്കാൻ നോക്കൂ. അയാൾക്ക് എന്തൊക്കെ നിബന്ധനകൾ ഉണ്ടെന്ന് ചോദിക്കൂ. ഈ തിരക്കഥ വിട്ടുകളയാൻ പറ്റില്ല. ഇത് നമ്മൾ തന്നെ നിർമ്മിക്കും’ എന്ന് പറഞ്ഞു ഹാർവി.

ഉടനേ തന്നെ മാതൃസ്ഥാപനമായ ഡിസ്നിയുമായി ഹാർവി സംസാരിച്ചു. ഡിസ്നി മിറാമാക്സ് വാങ്ങിയപ്പോൾ, ബുദ്ധിപരമായി ആ കച്ചവടത്തിൽ സ്വന്തം നിബന്ധനകൾ കൂട്ടിച്ചേർത്തിരുന്നു ഹാർവി. അത് ഡിസ്നിയും സമ്മതിച്ചു. അതുകൊണ്ട്, അപ്പോഴത്തെ ഡിസ്നി ചെയർമാൻ ജെഫ്രി ഗോഡ്സൺബെർഗിനോട് ‘ഈ സിനിമ ഞാൻ നിർമ്മിക്കാൻ പോകുന്നു. ഇത് നിങ്ങളെ അറിയിച്ചെന്നേയുള്ളൂ. എനിക്ക് ഇത് നിർമ്മിക്കാനുള്ള മുഴുവൻ അവകാശം ഉണ്ടെങ്കിലും ഇത് നിങ്ങളോട് പറയാൻ കാരണം, എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു എന്നറിയിക്കാനാണ്’ എന്ന് ഹാർവി വ്യക്തമാക്കി. ഗോഡ്സൺബെർഗും തിരക്കഥ വായിച്ചു. ‘ഇതുവരെ ഞാൻ വായിച്ചിട്ടുള്ള തിരക്കഥകളിൽ അത്ഭുതകരമാണിത്. എന്നാൽ ആ ഹെറോയിൽ രംഗം മാത്രം അല്പം ശ്രദ്ധിച്ച് എടുക്കൂ’ എന്ന് പറഞ്ഞു.

അങ്ങനെ, തിരക്കഥ വായിച്ച എല്ലാവരേയും കൈയ്യിലെടുക്കാൻ ടരന്റിനോയ്ക്ക് കഴിഞ്ഞു. അതാണ് ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ വിജയത്തിന്റെ കാരണം. ടരന്റിനോയുടെ ഏത് തിരക്കഥയായാലും അദ്ദേഹത്തിന്റ്റെ ആദ്യത്തെ 5 പേജുകൾ വായിച്ചാൽ മുഴുവൻ തിരക്കഥയും വായിക്കാതെ താഴെ വയ്ക്കാൻ പറ്റില്ല.

അതിനുശേഷം അഭിനേതാക്കൾക്ക് തിരക്കഥ അയച്ചു കൊടുത്തു. ‘ഈ തിരക്കഥ ലീക്കായാൽ നിങ്ങളെ ആളെ വിട്ട് തല്ലിക്കും’ എന്ന ഡിസ്ക്ലൈമറോടൊപ്പം.

ടരറ്റ്നിനോയുടെ ഏജന്റിന്റെ പേര് മൈക്ക് സിം പ്സൺ. തുടക്കം മുതൽ ഇപ്പോൾ വരെ അദ്ദേഹമാണ് ഏജന്റ്. അദ്ദേഹമാണ് ടരന്റിനോയ്ക്കായി സ്റ്റുഡിയോകളുമായി സംസാരിക്കാറുള്ളത്. അദ്ദേഹം, നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന് ഒരു പട്ടിക കൊടുത്തിരുന്നു.

  1. Final Cut: സിനിമ ടരന്റിനോ വിചാരിച്ചത് പോലെയേ പുറത്ത് വരൂ. അതിലുള്ള രംഗങ്ങൾ ടരന്റിനോ തീരുമാനിക്കുന്നത് പോലെയായിരിക്കും. നിർമ്മാതാവ് അതിൽ തലയിടാൻ പാടില്ല.
2 സിനിമ രണ്ടര മണിക്കൂർ ഉണ്ടാകും.
3 സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളെ ടരന്റിനോ തിരഞ്ഞെടുക്കും

അതനുസരിച്ച് അഭിനേതാക്കളേയും ടരന്റിനോ തിരഞ്ഞെടുത്ത്. ഹാർവി എല്ലാം സമ്മതിച്ചു. ഒന്നൊഴികെ, ജോൺ ട്രവോൾട്ട ഈ സിനിമയിൽ അഭിനയിക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. അദ്ദേഹത്തിന് ട്രവോൾട്ടയെ ഇഷ്ടമല്ലായിരുന്നു.

ഈ തിരക്കഥ ഹോളിവുഡ് സ്റ്റുഡിയോകൾക്ക് അയച്ചപ്പോൾ ബ്രൂസ് വില്ലീസ് ഈ കഥയിൽ വിൻസന്റ് വേഗയായി അഭിനയിക്കാൻ താല്പര്യം കാണിച്ചു. എന്നാൽ അതിന് ടരന്റിനോ വേറെയാളെ കണ്ടെത്തിയിരുന്നു – ജോൺ ട്രവോൾട്ടയെ.

സിനിമയിൽ വരുന്ന ബോക്സർ വേഷത്തിനായി ടരന്റിനോ തിരഞ്ഞെടുത്ത – മാറ്റ് ഡില്ലൻ There is Something about Mary എന്ന സിനിമയിൽ ഡിറ്റക്റ്റീവ് ആയി അഭിനയിച്ചയാൾ തന്നെ. പക്ഷേ അദ്ദേഹം കഥ കേട്ട്, തിരക്കഥ വായിച്ചിട്ടേ തീരുമാനം അറിയിക്കാൻ പറ്റൂയെന്ന് പറഞ്ഞതിനാൽ അദ്ദേഹത്തിന്റെ ടരന്റിനോ വേണ്ടെന്ന് വച്ചു. കാരണം, കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ട്, തീരുമാനം പിന്നെ പറയാം എന്ന് പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അല്ലെന്കിൽ തന്നെ ആ വേഷത്തിന് ബ്രൂസ് വില്ലീസിനെ ടരന്റിനോ സമീപിച്ചപ്പോൾ വില്ലീസ് സമ്മതിച്ചിരുന്നു.

എഴുപതുകളുടെ അവസാനം 1977 ഇൽ Saturday Night Fever റിലീസ് ആയി, ട്രവോൾട്ടയെ സൂപ്പർ സ്റ്റാർ ആക്കിയിരുന്നു. അടുത്ത വർഷം Crease വന്ന് വീണ്ടും കുറേ വർഷങ്ങൾക്ക് സൂപ്പർ സ്റ്റാർ ആയിരിക്കാനുള്ളത് ചെയ്തിരുന്നു. 1970 മുതൽ 1980 വരെയുള്ള പത്ത് വർഷങ്ങളിൽ സൂപ്പർ ഹിറ്റുകളിൽ ഇവയും ഉണ്ടായിരുന്നു. 24 അം വയസ്സിൽ മികച്ച നടനുള്ള ഓസ്കാർ നേടിയിരുന്നു ട്രവോൾട്ട. പിന്നീട് 1980 ഇൽ Urban Cowboy വന്ന്, ട്രവോൾട്ടയെ ഒന്നാന്തരമായി നിലനിർത്തി. പിന്നീടാണ് അദ്ദേഹത്തിന്റെ decline ആരംഭിച്ചത്. ഏകദേശം പതിനാല് വർഷങ്ങളിൽ വളരെ കുറച്ച് നല്ല സിനിമകളിലേ അദ്ദേഹത്തിന് അഭിനയിക്കാൻ കഴിഞ്ഞുള്ളൂ. Look Who’s talking (1989) അതിലൊന്നാണ് (ഈ സിനിമയെപ്പറ്റി Get Shorty ൽ ജോൺ ട്രവോൾട്ട പരിഹസിക്കുന്നത് കാണാം. തന്നെപ്പറ്റി താൻ തന്നെ പറയുന്ന പരിഹാസം)

കുറച്ച് വർഷങ്ങൾ ഒരു ഫ്ലോപ് സ്റ്റാർ ആയിപ്പോയ ട്രവോൾട്ട കാരണമാണ് ഹാർവി അദ്ദേഹത്തിനെ വേണ്ടെന്ന് പറഞ്ഞത്. അതിന് പകരം ഡാനിയെൽ ഡെ ലൂയിസിനെയോ ഷോൺ ബെന്നിനെയോ അല്ലെങ്കിൽ വില്യം ഹാർട്ടിനെയോ വയ്ക്കാം എന്ന് വിചാരിച്ചു. അതേ സമയം Die Hard റിലീസ് ആയി ബ്രൂസ് വില്ലീസും അപ്പോൾ സൂപ്പർ സ്റ്റാർ ആയിരുന്നു. അദ്ദേഹവും ടരന്റിനോയുടെ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

പൾപ് ഫിക്ഷനിൽ ടരന്റിനോയുടെ കരാർ ഉറപ്പിക്കേണ്ട രാത്രി. ടരന്റിനോയുടെ ഏജന്റ് മൈക്ക് സ്ം പ്സൺ ഹാർവിയോട് ഫോണിൽ സംസാരിക്കുന്നു. അപ്പോൾ ഹാർവി, ‘എല്ലാം സമ്മതിക്കുന്നു. ട്രവോൾട്ട ഒഴികെ. മറ്റെല്ലാം നാളെ ഓഫീസിൽ വച്ച് സംസാരിക്കാം’ എന്ന് പറഞ്ഞു. പക്ഷേ സിം പസൺ, ‘എല്ലാം ഇപ്പോഴേ സംസാരിച്ചാലേയുള്ളൂ. കാരണം ഞങ്ങളെ വേറെ നിർമ്മാതാക്കൾ കാത്തിരിക്കുന്നുണ്ട്. നിങ്ങൾക്ക് പറ്റില്ലെങ്കിൽ അവർ നോക്കിക്കോളും. നിങ്ങൾക്ക് പതിനഞ്ച് മിനിറ്റ് തരാനേ ഞങ്ങൾക്ക് പറ്റൂ. അത് താണ്ടിയാൽ ഞാൻ ഫോൺ വയ്ക്കും…പിന്നെ ഈ സിനിമ നിങ്ങൾക്കുള്ളതല്ല’ എന്ന് പറഞ്ഞു. അതുമാത്രമല്ല, 15…14…13 എന്ന് എണ്ണാനും തുടങ്ങി. എണ്ണം എട്ട് എത്തിയപ്പോൾ ഹാർവിയുടേ സഹോദരൻ ബോബ് വെയിൻസ്റ്റീൻ ഹാർവിനെ നിർബന്ധിച്ച്, ഹാർവി പാതിമനസ്സോടെ ഓക്കെ പറഞ്ഞു, കരാർ ആയി.

കഥയിൽ ബ്രൂസ് വില്ലിസ് ഉണ്ടെങ്കിൽ, നിർമ്മാണം തുടങ്ങുന്നതിന് മുമ്പേ വിദേശത്തെ കോപ്പിറൈറ്റ് 11 മില്യൻ ആയിരുന്നതിനാൽ ബഡ്ജറ്റ് ആയ എട്ട് മില്യൻ ഡോളർ ഹാർവിയ്ക്ക് മുതലാക്കാൻ പറ്റി.

അതിനുശേഷം കഥാനായിക മിയ വാലസ് ആയി ഉമ തുർമൻ വന്നു. എത്രയോ മുൻ നിര നായികമാർ ഉണ്ടായിട്ടും അപ്പോൾ 23 വയസ്സ് മാത്രമുണ്ടായിരുന്ന ഉമ തുർമനെയാണ് ടരന്റിനോ തിരഞ്ഞെടുത്തത്.

സിനിമയിലെ വേറൊരു പ്രധാന കഥാപാത്രമായ ജൂൾസിന് ടരന്റിനോ തിരഞ്ഞെടുത്തത് ലോറൻസ് ഫിഷ്ബോണിനെയായിരുന്നു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല, അതുകൊണ്ട് അന്നത്തെ ചെറുകിട നടനായിരുന്ന സാമുവേൽ ജാക്സനും പോൾ കാൽടെറോനും തമ്മിൽ മത്സരം ഉണ്ടായി. സത്യത്തിൽ ഇരുവരോടും ‘നിനക്ക് വേണ്ടിയാണ് ഈ വേഷം; എന്ന് ടരന്റിനോ പറഞ്ഞിരുന്നു. ഒരേ ദിവസം ഇരുവർക്കും ഓഡിഷൻ വച്ചു. ഇത് സാമുവേൽ ജാക്സന് അറിയില്ലായിരുന്നു. കാൾടെറോൻ ആദ്യം തന്നെ ഒരു സിനിമയിൽ ഡയലോഗുകൾ ഗംഭീരമായി പറഞ്ഞിരുന്നു. അദ്ദേഹത്തിനാണ് ഈ വേഷം പോകുകയെന്നത് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അന്ന് ടരന്റിനോ വളരെ താമസിച്ച് വന്നതിനാൽ കാൾടെറൻ കുറച്ച് ടെൻഷൻ ആയി. ഒപ്പം, ഓഡിഷനിൽ സംഭാഷണം കാൾടെറൻ പറഞ്ഞപ്പോൾ നിമ്മാതാക്കളിൽ ഒരാളും ഒപ്പം ഡയലോഗ് പറയാൻ തുടങ്ങി. അത് കാൾടെറന്റെ സംഭാഷണത്തിനെ ബാധിച്ചു. ഡയലോഗുകളിൽ തെറ്റ് വന്നു, ആ വേഷം അങ്ങിനെ അദ്ദേഹത്തിൽ നിന്നും പറന്ന് പോയി.

ആ സമയത്താണ് എയർപോർട്ടിൽ നിന്നും സാമുവേൽ ജാക്സൻ വന്നുകൊണ്ടിരുന്നത്. സ്റ്റുഡിയോയിലേയ്ക്ക് അദ്ദേഹം കടന്നതും അവിടെ അദ്ദേഹത്തിനെ സ്വീകരിച്ച ഒരു ഒഫീസർ, ‘മിസർ ലോറൻസ് ഫിഷർബോൺ..നിങ്ങളുടെ അഭിനയം എനിക്ക് ഇഷ്ടമാണ്’ എന്ന് സ്വീകരിച്ചതിനാൽ സാമുവേൽ ജാക്സനും ടെൻഷനായി. അപ്പോഴാണ് ഓഡിഷൻ കഴിഞ്ഞ് പോൾ കാൾടെറൻ പുറത്തേയ്ക്ക് വരുന്നത്. പെട്ടെന്ന് അകത്തേയ്ക്ക് പോയ സാമുവൽ ജാക്സന്റെ ഒരു കൈയ്യിൽ ഒരു ബർഗർ. മറ്റേ കൈയ്യിൽ ശീതളപാനീയം. അകത്തുണ്ടായിരുന്ന എല്ലാവരേയും കൊല്ലുന്നത് പോലെ അലറിക്കൊണ്ട് “’ Do you think you’re going to give this part to somebody else? I’m going to blow you motherfuckers away!’ എന്ന് കോപത്തോടെ സാമുവൽ ജാക്സൻ പറഞ്ഞപ്പോൾ, എല്ലാവർക്കും ജൂൾസിനെ നേരിൽ കണ്ടത് പോലെയായി, സാമുവൽ ജാക്സന് തന്നെ ആ വേഷം കിട്ടി. ഒപ്പം ബൈബിളിൽ നിന്നും പറയുന്ന രംഗത്തിൽ വളരെ ഉഗ്രതയോടെ അഭിനയിച്ചു ജാക്സൻ. പോൾ കാൾടെറൻ, പൾപ് ഫിക്ഷനിൽ വില്ലൻ മാർസെലസ് വാലസിന്റെ ബാർ ടെന്റർ ആയി ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു.

മറ്റ് വേഷങ്ങൾക്കുള്ള ആളുകളേയും തിരഞ്ഞെടുത്തു.

ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് എല്ലാവർക്കും സിനിമയുടേ കഥയെപ്പറ്റി ക്ലസ്സ് എടുത്തിരുന്നു. ഉമ തുർമന് ഹെറോയിൻ ഉപയോഗിക്കുന്നതിനും മോശംവാക്കുകൾ ഉപയോഗിക്കുന്നതിനും പരിശീലനം കൊടുത്തു. ഹെറോയിൽ അഡിക്റ്റായിരുന്ന ക്രേയ്ഗ് ഹെമാൻ എന്ന ടരന്റിനോയുടെ കൂട്ടുകാരനാണ് ഈ പരിശീലനം കൊടുത്തത്. അതുപോലെ ട്രവോൾട്ട ഹെറോയിൽ അഡിക്റ്റുകളെ നേരിൽ കണ്ട് പരിശീലനം നേടി.

പൾപ്പ് ഫിക്ഷൻ കണ്ടവർക്ക്, ഒരു രംഗത്ത് ട്രവോൾട്ട ഹെറോയിൻ ഇഞ്ചക്റ്റ് ചെയ്യുന്നത് അറിയാം. അതിൽ കണ്ണുകൾ ഇറുകി മുഖമുയർത്തി ഹെറോയിൽ ഉള്ളിൽ ചെന്നത് പോലെ ട്രവോൾട്ട അഭിനയിച്ചിട്ടുണ്ട്. ആ രംഗത്തിന് ട്രവോൾട്ടയ്ക്ക് കിട്ടിയ ടിപ്സ് എന്താണെന്ന് അറിയാമോ? ആവുന്നത്ര ടക്കീല കുടിച്ച് ഇളം ചൂടുള്ള വെള്ളം നിറച്ച ബാത് ടബ്ബിൽ മുങ്ങിക്കിടന്നാണ് ആ എഫക്റ്റ് ഉണ്ടാക്കുന്നതെന്നാണ്.

ചിത്രീകരണം തുടങ്ങി.

ബാക്കി അടുത്ത ലക്കത്തിൽ…


ഈ നിരയിൽ കൂടുതൽ വായിക്കാൻ ->


1. http://www.vanityfair.com/hollywood/2013/03/making-of-pulp-fiction-oral-history
2. http://www.rogerebert.com/interviews/quentin-tarantino-a-pulp-hero
3. http://www.pulpfiction.com/all-interviews.html

രാജേഷ്

Link to original article : http://karundhel.com/2014/08/quentin-tarantino-chapter-2-pulp-fiction-part1.html